എടത്വ: തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടയിടാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പറഞ്ഞു. എന്‍എസ്‌യു ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്ത ടിജിന്‍ ജോസഫിന് സ്വീകരണവും കുട്ടനാട് സൗത്ത് ബ്ലോക്ക് കമ്മിറ്റി നേതൃയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ള പ്രചരണങ്ങളിലൂടെ പ്രതിയോഗിയെ ഇല്ലായ്മ ചെയ്യുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനം തിരിച്ചടി നല്‍കുമെന്നും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കരുതലും വികസനവും നടപ്പാക്കിയ സര്‍ക്കാരിനെതിരെ പൊള്ളയായ വിവാദ പ്രചാരണം സിപിഎം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് പിളര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ വലിയ ഒരുവിഭാഗം ഇടതുപക്ഷത്തിന്റെ ഭാഗമായതിനാല്‍ കോണ്‍ഗ്രസ് കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപെട്ടു. നിലവിലത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് ഉറപ്പാണെന്നും യോഗം വിലയിരുത്തി.
ബ്ലോക്ക് പ്രസിഡന്റ് വി.കെ. സേവ്യര്‍ അധ്യക്ഷത വഹിച്ചു. എം.എന്‍. ചന്ദ്രപ്രകാശ്, ജി. മുകുന്ദന്‍പിള്ള, പ്രതാപന്‍ പറവേലി, കെ. ഗോപകുമാര്‍, വി.കെ. വിജയന്‍നായര്‍, ജെ.ടി. റാംസെ, രമണി എസ്. ഭാനു, ജോര്‍ജ് മാത്യു പഞ്ഞിമരം, പോളി തോമസ്, ബിജു വരമ്പത്ത്, ബെന്‍സണ്‍ ജോസഫ്, ജെസ്റ്റിന്‍ സേവ്യര്‍, വിശ്വന്‍ വെട്ടത്തില്‍, ഏലിയാമ്മ വര്‍ക്കി, വി.ആര്‍. കൈമള്‍, ബിജു പാലത്തിങ്കല്‍, ഉല്ലാസ് കൃഷ്ണന്‍, ജിനോ മണക്കളം, ലാലിച്ചന്‍ പള്ളിവാതിക്കല്‍, രഘു എന്നിവര്‍ പ്രസംഗിച്ചു.