വിഘ്‌നേഷ് ശിവന്‍ തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി സം വിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുമെന്ന് റിപ്പോര്‍ ട്ടുകള്‍. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ നയന്‍താരയോ ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. വിഘ്‌നേഷും നയന്‍താരയും തമ്മില്‍ പ്രണയത്തിലാണെന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പൊതുവേദികളിലും മറ്റും ഇവര്‍ ഒന്നിച്ചു പ്രത്യക്ഷപ്പെടാറുമുണ്ടായിരുന്നു. പിന്നീട് ഇവര്‍ പിരിഞ്ഞതായും വാര്‍ത്തകള്‍ വന്നു.
എന്നാല്‍ ഈ ഗോസിപ്പുകളെ എല്ലാം അസ്ഥാനത്താക്കുന്നതാണ് പുതിയ വാര്‍ത്ത. വിഘ്‌നേഷിന്റെ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍സായിരുന്നു നായിക. ജയംരവി നായകനായ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പോടാ പോടീയാണ് വിഘ്‌നേഷിന്റെ ആദ്യ ചിത്രം.വിഘ്‌നേഷിന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സൂര്യ ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം അനൗണ്‍സ് ചെയ്തിരുന്നു. സൂര്യയുടെ 35-ാം ചിത്രമാണിത്, അനിരുദ്ധാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. സിങ്കം-3 യുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സൂര്യ അധികം വൈകാതെ പുതിയ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങും.