തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
ഹൈദരാബാദ്: തെലുങ്കാനയിലെ വികാരാബാദ് ജില്ലയിൽ ഇടിമിന്നലേറ്റ് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു പേർ മരിച്ചു. വികാരാബാദ് ജില്ലയിലെ യലാൽ മണ്ഡലത്തിലെ രണ്ടു ഗ്രാമങ്ങളിലാണു സംഭവം. കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന രണ്ടുപേരും മരത്തിന്റെ ചുവട്ടിൽനിന്ന ഒരാളുമാണു മരിച്ചത്. 26-40 നും ഇടയിൽ പ്രായമുള്ളവരാണു മരിച്ചത്. ഇന്നലെ തെലുങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം, ഖമ്മം, നൽഗൊണ്ട, സൂര്യപേട്ട്, സിദ്ദിപേട്ട്, യാദാദ്രി ഭുവൻഗിരി, രംഗറെഡ്ഡി, ഹൈദരാബാദ്, മേഡ്ചൽ മൽക്കാജ്ഗിരി, വികാരാബാദ്, മേദക്, നാഗർകുർണൂൽ, വനപർത്തി...