വിജയം ഇന്ത്യയ്ക്ക് തന്നെ! നവമാധ്യമങ്ങളിലും യുദ്ധം; ഇന്ത്യയ്‌ക്കെതിരെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്; നീക്കം ചെയ്തത് 30 ലക്ഷത്തോളം ലൈക്കുള്ള പേജ്

face1ഇസ്ലാമാബാദ്: ഉറിക്കു മറുപടി ഇന്ത്യന്‍ സൈനികരുടെ ഭാഗത്തു നിന്നു പാകിസ്ഥാന്‍ നേരിട്ടതിനു പിന്നാലെ നവമാധ്യമങ്ങളിലും പോര് രൂക്ഷമായി. പക്ഷേ അവിടെയും വിജയം ഇന്ത്യയ്ക്ക് തന്നെ. ഇന്ത്യയെ അപമാനിക്കുന്ന ചിത്രങ്ങളും കുറിപ്പുകളും പോസ്റ്റ് ചെയ്ത നിരവധി പാകിസ്ഥാന്‍ അക്കൗണ്ടുകളും പേജുകളും ഗ്രൂപ്പുകളുമാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.

കഴിഞ്ഞ ദിവസം ഇന്ത്യയെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റ് ഇട്ട പാക്കിസ്ഥാന്‍ ജമാ–അത്ത് ഇസ്ലാമിയുടെ ഔദ്യോഗിക പേജും ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. കശ്മീരിലെ ചിത്രങ്ങളാണ് ഫേസ്ബുക്ക്് പേജ് വഴി പ്രചരിപ്പിച്ചിരുന്നത്. 30 ലക്ഷത്തോളം ആളുകള്‍ ലൈക് ചെയ്ത പേജാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.

Related posts