വിദ്യാര്‍ഥികള്‍ക്കു കഞ്ചാവു വില്പന നടത്തുന്ന രണ്ടുപേര്‍

TCR-ARRESTചാലക്കുടി: ടൗണിലും പരിയാരം, എലിഞ്ഞിപ്ര, മേച്ചിറ തുടങ്ങിയ സ്ഥലങ്ങളിലും  വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിവന്നിരുന്ന  സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലാ യി. പരിയാരം അറയ്ക്കല്‍ മാര്‍ട്ടിന്‍ (20), ചാല ക്കുടി വട്ടുകളത്തില്‍ രാകേഷ് (27) എന്നിവരെയാണ് സിഐ എം.കെ.കൃഷ്ണനും  എസ്‌ഐ ജയേഷ് ബാലനും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. വിദ്യാര്‍ഥികളുമായി ഫോണില്‍ ബന്ധപ്പെട്ട് ടൗണില്‍നിന്ന് തിരക്കൊഴിഞ്ഞ ഇടവഴികളില്‍ വാഹനത്തില്‍ എത്തിയാണ് കഞ്ചാവ് കൈമാറിക്കൊണ്ടിരുന്നത്. പോലീസിന്റെ  നിരീക്ഷണത്തിലായിരുന്ന ഇവര്‍ പോലീസ് എത്തിയപ്പോള്‍ കഞ്ചാവ് പാക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

30 കഞ്ചാവ് പാക്കറ്റുകള്‍ ഇവരില്‍നിന്നും പോലീസ് പിടി ച്ചെടുത്തു. മാര്‍ട്ടിന്റെ വീട്ടില്‍നിന്നും കഞ്ചാവി ന്റെ വിത്തുകള്‍ പോലീസ് കണ്ടെടുത്തു. പുതിയ മോഡല്‍ ബൈക്കുകളില്‍ ഇടുക്കി വഴി തമിഴ്‌നാട്ടിലേക്ക് വിനോദയാത്രക്കു പോകുന്ന വ്യാജേന പോയി കഞ്ചാവ് വാങ്ങി കൊണ്ടു വന്നാണു വില്പന നടത്തിയിരുന്നത്. കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്താന്‍ പരിപാടി ആസൂത്രണം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ തമിഴ്‌നാട്ടിലേക്ക് കഞ്ചാവ് വാങ്ങുവാന്‍ പോയ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡിവൈഎസ്പി  പി.വാഹിദിന്റെ നിര്‍ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

ഇവരില്‍നിന്നും കഞ്ചാവ് വാങ്ങി ഉപയോഗിച്ചിരുന്ന മൂന്നു വിദ്യാര്‍ഥികളെ  കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ഒരു ചെറിയ പൊതി കഞ്ചാവ് 500 രൂപക്കാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. ഇത്തരം 10 പൊതികള്‍ അടങ്ങിയ കഞ്ചാവ് സിലിണ്ടര്‍ രൂപത്തില്‍ ചുരുട്ടി സെല്ലോ ടേപ്പ് ഉപയോഗിച്ച് മുറുക്കി പേപ്പര്‍ ഉപയോഗിച്ച് കവര്‍ ചെയ്തനിലയിലായിരുന്നു. ചാലക്കുടിയില്‍ പോലീസ് നടത്തിയ വിവിധ റെയ്ഡുകളിലായി ഈ മാസം 100 കിലോയോളം  ലഹരിവസ്തുക്കള്‍ പിടികൂടിയതായി പോലീസ് പറഞ്ഞു.

ഷാഡോ പോലീസ് അംഗങ്ങ ളായ എം. സതീശന്‍, വി.എസ്. അജിത്കുമാര്‍, വി.യു.സില്‍ജോ, ഹരിശങ്കര്‍ പ്രസാദ്, ജിബി പി. ബാലന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ  സി.ആര്‍. രാജേഷ്, സനീഷ് ബാബു എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Related posts