വിനീതും ലക്ഷ്മി ഗോപാലസ്വാമിയും

vineethവിനോദ് മങ്കര സംവിധാനം ചെയ്യുന്ന കാംബോജി എന്ന സിനിമയില്‍ വിനീതും ലക്ഷ്മി ഗോപാലസ്വാമിയും ആദ്യമായി ഒന്നിക്കുന്നു. കഥകളി നടന്റെ വേഷത്തിലാണ് വിനീത് ചിത്രത്തിലെത്തുന്നത്. കഥകളി ആശാന്റെ കഥയാണ് സിനിമ പറയുന്നത്.

ലക്ഷ്മി ഗോപാലസ്വാമി അന്തര്‍ജനത്തിന്റെ വേഷത്തിലാണ് എത്തുന്നത്. നായകനും നായികയ്ക്കും തുല്യപ്രാധാന്യമുള്ള സിനിമയാണ് കാംബോജി. നൃത്തസംവിധായകന്റെ ചുമതലകൂടി വിനീതിന് ഈ ചിത്രത്തിലുണ്ട്. ഇത് ആദ്യമായാണ് വിനീത് ഒരു സിനിമയുടെ നൃത്ത സംവിധായകനാകുന്നത്. ഇപ്പോള്‍ വിനീത് സിനിമയ്ക്കായി കലാമണ്ഡലം നാരായണന്റെ കീഴില്‍ കഥകളി അഭ്യസിച്ചു വരുകയാണ്.

Related posts