വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ശിഖാമണില്‍ ചെമ്പന്‍ വിനോദ് കേന്ദ്ര കഥാപാത്രം

Chemban-Vinod-Joseപൃഥ്വിരാജ് നായകനായി ദീപന്‍ സംവിധാനംചെയ്ത ഹീറോ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു ശ്രദ്ധേയനായ വിനോദ് ഗുരുവായൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ശിഖാമണി. മാറിവരുന്ന മലയാള സിനിമയ്ക്ക് പുതിയ ഭാവങ്ങള്‍ നല്‍കിക്കൊണ്ടാണ് ഈ ചിത്രം വിനോദ് അണിയിച്ചൊരുക്കുന്നത്.

പുതിയ തലമുറയിലെ ശ്രദ്ധേയ നടന്‍ ചെമ്പന്‍ വിനോദാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ശിഖാമണിയെ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മൃദുലാ മുരളിയാണു നായിക. മുകേഷ്, സായ്കുമാര്‍, സുധീര്‍ കരമന, സുനില്‍ സുഗത, ഷാജു, ശശി എരണ്ടിക്കല്‍, മനുരാജ്, കോട്ടയം പ്രദീപ്, ഗോകുലന്‍, വാസുദേവന്‍, സജീവ് മാധവന്‍, മഞ്ജുഷ, സിനിമോള്‍, അഞ്ജന എന്നിവരും പ്രധാന താരങ്ങളാണ്.

കിഷോര്‍, ജെ.പി തുടങ്ങിയ തമിഴ് താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ക്ക് സുധീപ് പഴനാട് ഈണം പകരുന്നു. മനോജ് പിള്ളയാണു ഛായാഗ്രഹകന്‍. ശ്രീരാജ് ഫിലിംസിന്റെ ബാനറില്‍ ടെട്‌കോ രാജഗോപാല്‍ നിര്‍മിക്കുന്ന ഈ ചിത്രം തേനി, മലമ്പുഴ, വാളയാര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.

Related posts