വിലക്കയറ്റത്തിനും താങ്ങാനാവാത്ത നികുതി വര്‍ധനയിലും പ്രതിഷേധിച്ച് യുഡിഎഫ് കളക്ടറേറ്റ് മാര്‍ച്ച് നാളെ

EKM-UDFകൊല്ലം: വിലക്കയറ്റത്തിനും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നികുതി വര്‍ധനയിലും പ്രതിഷേധിച്ച്‌നാളെ കൊല്ലം കളക്ടറേറ്റിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ യുഡിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.ചെയര്‍മാന്‍ കെ.കരുണാകരന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ.ശൂരനാട് രാജശേഖരന്‍, എ.എ.അസീസ്, കൊടിക്കുന്നില്‍ സുരേഷ് എംപി, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, കെ.സി.രാജന്‍, എന്‍.അഴകേശന്ഡ, ഡോ.എ.യൂനുസ്കുഞ്ഞ്, സി.മോഹനന്‍പിള്ള, വാക്കനാട് രാധാകൃഷ്ണന്‍, എ.ഷാനവാസ്ഖാന്‍, ജി.പ്രതാപവര്‍മ തമ്പാന്‍, തൊടിയില്‍ ലുക്ക്മാന്‍, പ്രഫ.ഇ.മേരിദാസന്‍, സൂരജ് രവി, എം.അന്‍സാറുദീന്‍, എഴുകോണ്‍ സത്യന്‍, ടി.സി.വിജയന്‍, ഫിലിപ്പ് കെ.തോമസ്, പി.ആര്‍.പ്രതാപചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വകാര്യ മേഖലയില്‍ അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണം റിലീഫായി പതിനായിരം രൂപ നല്‍കണമെന്ന് യോഗം സര്‍രക്കാരിനോട് ആവശ്യപ്പെട്ടു. കശുവണ്ടി മേഖലയിലെ മൂന്നുലക്ഷം തൊഴിലാളികളില്‍ കാഷ്യുവികസന കോര്‍പ്പറേഷനില്‍ 12,000 തൊഴിലാളികളും കാപ്പെക്‌സില്‍ 4000 പേരുമാണുള്ളത്. ബാക്കി തൊഴിലാളികള്‍ പണിയെടുക്കുന്ന സ്വകാര്യ മേഖലയിലെ 60 ശതമാനം ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്.

Related posts