പ്രണയാഭ്യര്‍ഥന നിരസിച്ചു, സ്കൂള്‍ വിദ്യാര്‍ഥിനിയെ പെരുമ്പാവൂരില്‍ വീട്ടില്‍ കയറി ബ്ലേഡു കൊണ്ടു വരഞ്ഞു, യുവാവ് ലഹരിക്കടിമ

blade wwപ്രേമാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ പെരുമ്പാവൂരില്‍ ക്രൂരമായ ആക്രമണം. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ യുവാവും കൂട്ടുകാരും ചേര്‍ന്ന പെണ്‍കുട്ടിയുടെ ദേഹം മുഴുവന്‍ ബ്ലേഡ് കൊണ്ടു മുറിവേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ സ്ഥിരം ശല്യപ്പെടുത്തിയിരുന്ന യുവാവിനെതിരേ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കിയിരുന്നു. ഇതോടെ യുവാവിന്റെ ശല്യം കുറയുകയും ചെയ്തു. എന്നാല്‍, തക്കം പാര്‍ത്തിരുന്ന യുവാവ് വീട്ടുകാര്‍ പുറത്തുപോയെന്നുറപ്പിച്ചശേഷം എത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് അയല്‍ക്കാര്‍ എത്തിയതാണ് രക്ഷയായത്. പോലീസില്‍ നേരത്തെ കേസ് നല്കിയിരുന്നെങ്കിലും ആവശ്യമായ നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് നീക്കം ശക്തമാക്കിയിട്ടുണ്ട്.

Related posts