വിലയോ തുച്ഛം! മട്ടന്‍ ബിരിയാണിയല്ല, പൂച്ച ബിരിയാണി; പൂച്ചകളെ ജീവനോടെ തൊലിയുരിക്കുന്നതിന്റെയും വേവിക്കുന്നതിന്റെയും ദൃശ്യങ്ങളും പകര്‍ത്തി

catചെന്നൈ: തമിഴ്‌നാട്ടിലെ ചില വഴിയോര ഭക്ഷണ ശാലകളില്‍ മാംസത്തിനായി ഉപയോഗിക്കാന്‍ കടത്തിയ പൂച്ചകളെ കണ്ടത്തി. മട്ടന്‍ ബിരിയാണിയില്‍ പകരം ചേര്‍ക്കാനാണ് പൂച്ചയിറച്ചിയെന്നാണ് വിവരം. ചെന്നൈയിലെ പല്ലവാരത്തു നിന്നാണ് കൂടുകളില്‍ അടച്ച നിലയില്‍ പൂച്ചകളെ കണ്ടെത്തിയത്. പീപ്പിള്‍ ഫോര്‍ ആനിമല്‍ (പിഎഫ്എ) എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ചെന്നൈയിലെ വിവിധ മേഖലകളില്‍ പരിശോധന നടത്തിയത്.

പൂച്ചകളെ ജീവനോടെ തൊലിയുരിക്കുന്നതിന്റെയും വേവിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ രഹസ്യമായി പകര്‍ത്തിയിട്ടുണ്ടന്ന് പിഎഫ്എ സഹസ്ഥാപകന്‍ സിരണി പെരീര പറഞ്ഞു. തുച്ഛമായ വിലയ്ക്കു ലഭിക്കുമെന്നതിനാലാണ് ഇവയെ കൊന്ന് ഇറച്ചിയാക്കുന്നതെന്നും സിരണി വ്യക്തമാക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related posts