കാട്ടാക്കട: വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് സമരസമിതി പ്രവര്‍ത്തകര്‍ക്ക് എതിരെ എടുത്ത കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. സമര സമിതിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പിന്‍വലിക്കല്‍. വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശോഭനകുമാരി ഉള്‍പ്പടെയുള്ള 27 പേരെയാണ് പ്രതികളാക്കി കേസ്സെടുത്തിരുന്നത്. 2011 ജനുവരിയില്‍ എല്ലാ കക്ഷികളുടേയും നേതൃത്വത്തില്‍ സമിതി വന്നത്. നെടുങ്കുഴിയില്‍ സ്ഥാപിച്ച സമരപന്തലില്‍ റിലേ നിരാഹാരസമരം തുടങ്ങി. ഇതിനിടെ പലകക്ഷികളും മാറിയെങ്കിലും നാട്ടുകാരുടെ കൂട്ടായ അണിചേരല്‍ വന്നതോടെ സമര രംഗം ഉണര്‍ന്നു. രാവിലെ എട്ടുമുതല്‍ രാത്രി വരെ നീളുന്നതാണ് റിലേ സമരം.
അതൊരു ജനകീയ ഐക്യമായി മാറി. എന്നിട്ടും പദ്ധതി ഉപേക്ഷിക്കാന്‍ നഗരസഭ തയ്യാറായില്ല. 2012 ജനുവരി 9 ന് സമിതിയുടെ ഒന്നാം വാര്‍ഷിത്തിന് 20000 ആളുകള്‍ പങ്കെടുത്ത വമ്പിച്ച പ്രകടനം നടന്നു. ഇതിനിടെ ഈ പദ്ധതി വരുന്ന ഭാഗത്തെ ജനങ്ങള്‍ 2011 ലെ നിയമസഭാ ഇലക്ഷന്‍ ബഹിഷ്ക്കരിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയെ സമീപിച്ച് നഗരസഭ തങ്ങള്‍ക്ക് അനുകൂലമായ വിധി വാങ്ങുന്നത് 2012 ജനുവരി 23- നാണ്. ഫെബ്രുവരി 13 ന് വന്‍ പോലീസ് സംഘം വിളപ്പില്‍ ഗ്രാമം വളയുന്നത്. വിളപ്പിലില്‍ നാട്ടുകാര്‍ സംഘടിച്ച് പോലീസിനെ ചെറുത്തു. ഒടുവില്‍ പോലീസ് പിന്‍മാറി. ഇതിലാണ് കേസ്സെടുത്തത്.