വിവാഹത്തിനെത്തുന്നവര്‍ക്ക് മദ്യംവിറ്റ മധ്യവയസ്കന്‍ അറസ്റ്റില്‍

klm-arrestചങ്ങനാശേരി: വിവാഹം നടക്കുന്ന ഓഡിറ്റോറിയങ്ങളുടെ പരിസരങ്ങളിലെത്തി വിദേശമദ്യ വില്പന നടത്തുന്നയാളെ ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെനേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ പള്ളിതെക്കേതില്‍ അന്‍സാരി ഹനീഫയാ (44)ണ് പിടിയിലായത്. പത്രപരസ്യം നോക്കി വിവാഹം നടക്കുന്ന ഓഡിറ്റോറിയം മനസിലാക്കിയ അവിടെയെത്തി ആവശ്യക്കാരെ വശീകരിച്ചാണ് ഇയാള്‍ മദ്യവില്‍പ്പന നടത്തിയിരുന്നത്. ഒരു കുപ്പി മദ്യത്തിന് 1000 മുതല്‍ 1500 രൂപ വരെ ഇയാള്‍

ഈടാക്കിരുന്നതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്. ഇന്നലെ മുണ്ടത്താനത്ത് ഒരു ഓഡിറ്റോയത്തില്‍ വിവാഹ ചടങ്ങുണ്ടെന്ന് പത്രപരസ്യം കണ്ട് മനസിലാക്കി ഇവിടെ എത്തുകയും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് മദ്യവില്‍പ്പന നടത്തുന്നതായുമുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലാത്.  അഞ്ചര ലിറ്റര്‍ വിദേശ മദ്യവും പണവും ഇയാളില്‍ നിന്നും പിടിച്ചെടുത്തതായും എക്‌സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts