വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരേ കേസ്

ktm-arrestകടുത്തുരുത്തി: വിവാഹ വാഗ്ദാനം നല്‍കി പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പട്ടികജാതി വിഭാഗത്തില്‍പെട്ട കോതനല്ലൂര്‍ ചാമക്കാല സ്വദേശിയായ 21 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി മങ്ങാട് സ്വദേശിയായ റോബിന്‍ (21) നെതിരെയാണ് കേസ് എടുത്തതെന്ന് കടുത്തുരുത്തി പോലീസ് പറഞ്ഞു.

വിദ്യാര്‍ഥിനിയായ പെണ്‍ക്കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം വിവാഹം കഴിക്കാതെ പിന്മാറിയതോടെയാണ് പെണ്‍ക്കുട്ടി  പരാതിയുമായി വൈക്കം വനിതാ സെല്ലിലെത്തിയത്. പെണ്‍ക്കുട്ടിയുടെ മൊഴിയെടുത്ത് കേസ് എടുത്ത വനിതാസെല്‍ തുടര്‍ നടപടികള്‍ക്കായി കടുത്തുരുത്തി പോലീസിന് കൈമാറി. പെണ്‍ക്കുട്ടിയെ വൈദ്യപരിശോധന നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts