വിശാലും തമന്നയും താരജോഡികളായ കത്തിശണ്ടൈ

vishalതികച്ചും എന്റര്‍ടൈനര്‍ഫോര്‍മൂലയില്‍ നിര്‍മിച്ച കളര്‍ഫുള്‍ സിനിമയാണ് കത്തിശണ്ടൈ.പ്രേക്ഷകരെ ആകര്‍ഷിക്കുക , വീണ്ടും വീണ്ടും ഈ സിനിമകാണാന്‍ പ്രേരിപ്പിക്കുക എന്ന സിനിമാസ്റ്റൈല്‍ ആണ് കത്തിശണ്ടൈ തിരക്കഥ എഴുതി സംവിധാനം ചെയ്ത സൂരാജ് സ്വീകരിച്ചിരിക്കുന്നത്.  ആക്ഷന്‍ മസാല എന്നാണ് ക്യാപ്ഷന്‍.

മസില്‍പവര്‍ വീരനായ വിശാലും സൗന്ദര്യറാണിയായ തമന്നയും പ്രണയവസന്തം സൃഷ്ടിക്കുന്ന കത്തിശണ്ടൈയില്‍ സര്‍വ്വത്ര മസാലകളും ചേര്‍ത്തിരിക്കുന്നു. കഥയെ കവച്ചുവയ്ക്കുന്ന ആക്ഷനും ആക്ഷന്‍ സൃഷ്ടിക്കുന്ന വയലന്‍സിന് നര്‍മ്മം പൂശാന്‍ കോമഡിയും ചേര്‍ത്ത് സംവിധാനം ചെയ്ത ചിത്രമാണ് കത്തിശണ്ടൈ.

സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന തിമിരുവിനുശേഷം ഒരിടവേള കഴിഞ്ഞ് പ്രശസ്ത ഹാസ്യ സമ്രാട്ട് വടിവേലുവും വിശാലും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് കത്തിശണ്ടൈ. ഒരുതമലൈ, തലൈ നഗരം എന്നീ രണ്ട് ചിത്രങ്ങള്‍ വടിവേലുവിനെ ഉള്‍പ്പെടുത്തി സുരാജ് മുന്‍പ് സംവിധാനം ചെയ്തിട്ടുണ്ട്.  കത്തിശണ്ടൈയിലൂടെ വടിവേലു തന്റെ തിരിച്ചുവരവിലെ ഹാസ്യത്തിന്റെ ചുടുചുടു മസാലകള്‍ ചേര്‍ത്ത് പ്രേക്ഷകരെ തിരിച്ചുപിടിക്കുകയാണ്.

വിശാല്‍, തമന്ന, വടിവേലു, ജഗപതിബാബു, സൂരി, സമ്പത്ത് രാജ് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഭാഗ്യതാരങ്ങളായ വിശാലും തമന്നയും ചേര്‍ന്നുള്ള റൊമാന്റിക് രംഗങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളെ ഇളക്കിമറിക്കുന്നതാണ്.

മദ്രാസ് എന്റര്‍ടൈനേഴ്‌സിന്റെ ബാനറില്‍ നന്ദഗോപന്‍ വിശാല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റിച്ചാര്‍ഡ് എം. നാഥന്‍ നിര്‍വഹിക്കുന്നു.  സംഗീതം ഹിപ്പ്‌ടോപ്പ് തമിഴ, എഡിറ്റിംഗ് ആര്‍.കെ. ശെല്‍വ. ഈ ആക്ഷന്‍ എന്റര്‍ടൈനര്‍ സിനിമ ശിവഗിരി ഫിലീംസ് പ്രദര്‍ശനത്തിന് എത്തിക്കുന്നു.

Related posts