മുക്കം: .ഓമശേരി വേനപ്പാറയില്‍ 60 വയസുകാരിയെ വിട്ടില്‍ കേറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പിച്ചു. മുക്കം മണാശേരി സ്വദേശി പുളിഞ്ചാലില്‍ സുജീഷിനെ (32)യാണ് മുക്കംപോലിസ് കസ്റ്റഡിയിലെടുത്തത്. വൈകുന്നേരം നാലോടെയാണ് സംഭവം. അപപരിചിതനായ ഒരാള്‍ തന്നോട് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അകത്തേക്ക് പോയപ്പോള്‍ ഇയാളും ഒപ്പം അകത്തേക്ക് പ്രവേശിച്ച് തന്നെ കടന്നുപിടിക്കുകയായിരുന്നുവെന്നും വീട്ടമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒച്ചവച്ച വീട്ടമ്മ നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടിയാണ് പോലീസില്‍ ഏല്‍പ്പിച്ചത്. വീട്ടമ്മയെ പരിക്കുകളോടെ മണാശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
