വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പെട്ടു! രണ്ടു വയസുകാരി മകള്‍ക്ക് ദാരുണാന്ത്യം; അപകടം ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങവെ

പള്ളിപ്പുറത്ത് കാര്‍ മരത്തിലിടിച്ച് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല (രണ്ട്) മരിച്ചു. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളിപ്പുറത്തുവച്ച് പുലര്‍ച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങവെയാണ് അപകടം സംഭവിച്ചത്. ബാലഭാസ്‌കറിനെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Related posts