എടത്വ: വെടിക്കെട്ട് എന്ന ആകാശ ദീപക്കാഴ്ചയ്ക്ക് ഉപയോഗിക്കുന്ന പണം പാവപ്പെട്ടവര്‍ക്കു കാരുണ്യ പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന് ചക്കുളത്തുകാവ് ദേവീക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി. നരസേവയെപ്പോലെ മഹത്തായ മറ്റൊരു നാരായണ സേവയില്ല. മത്സരക്കമ്പത്തിനുപകരം ഇനി മത്സരക്കാരുണ്യ പദ്ധതികള്‍ നടപ്പിലാക്കണം. ഉത്സവപ്പറമ്പിലെ ആചാരമാക്കി എല്ലാ നോട്ടീസിലും കരിമരുന്നു പ്രയോഗമുണ്ടാകും.
കരിമരുന്നുപ്രയോഗം ഉത്സവ ചടങ്ങുകളില്‍ വേണമെന്നു ഒരു താന്ത്രിക വിധിയിലും പറയുന്നില്ല. ഉത്സവം കൊഴുപ്പിക്കാനുള്ള മാര്‍ഗമാണ് മത്സരക്കമ്പം. മാനവരാശിക്കു തന്നെ ആപത്താകുന്ന കമ്പക്കെട്ട് മത്സരിച്ച് നടത്താന്‍ ഒരു ദേവനും ഇഷ്ടപ്പെടില്ല. ദേവഹിതം വെടിക്കെട്ട് വേണമെന്നാണെങ്കില്‍ അപകടം ഒട്ടുമില്ലാതെ ആളൊഴിഞ്ഞ ഭാഗത്ത് ഒരു ചെറുപടക്കം പൊട്ടിച്ച് ആചാരപരമായ ചടങ്ങ് നിര്‍വഹിക്കണം.
ആചാരങ്ങളെ മനുഷ്യന് സ്വാര്ഥതാല്പര്യങ്ങള്ക്കായി വളച്ചൊടിക്കുമ്പോഴാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്നും ആനയുടെ കാര്യത്തിലും വേറിട്ട തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എഴുന്നെള്ളിപ്പിന്റെ പേരില്‍ അവയെ പീഡിപ്പിക്കുന്നത് ഒരു ദേവനും ദേവിക്കും ഇഷ്ടമാകില്ല. കാലോചിതമായ മാറ്റങ്ങള്‍ ഇക്കാര്യത്തിലും ഉണ്ടാകണം. സഹികെടുമ്പോള്‍ ആനയും കൊലയാളിയായി മാറും. എത്ര നിരപരാധികളാണ് വെടിക്കെട്ടുമൂലവും ആനയുടെ ആക്രമണത്തിലും മരിച്ചു വീഴുന്നത്. ഈ വെടിക്കെട്ടും ആനയെഴുന്നുള്ളിപ്പും പൂര്‍ണമായും നിരോധിക്കാന്‍ ജനങ്ങളും സര്‍ക്കാരും തീരുമാനമെടുക്കമെന്നും അദ്ദേഹം പറഞ്ഞു.