അല്ലെന്‍റെ പൊന്നേ… ഇതെന്തു ഭാവിച്ചാ? 38,000 മ​റി​ക​ട​ന്ന് സ്വ​ര്‍​ണം; 25 ദി​വ​സ​ത്തി​നി​ടെ ര​ണ്ടാ​യി​രം രൂ​പ​യു​ടെ വ​ര്‍​ധ​ന


റോ​ബി​ന്‍ ജോ​ര്‍​ജ്
കൊ​ച്ചി: റി​ക്കാ​ര്‍​ഡ് കു​തി​പ്പ് തു​ട​രു​ന്ന സ്വ​ര്‍​ണ​വി​ല 38,000 രൂ​പ പി​ന്നി​ട്ടു. ഇ​ന്ന് ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണു പ​വ​ന് 38,000 രൂ​പ​യെ​ന്ന ച​രി​ത്ര വി​ല തൊ​ട്ട​ത്.

സം​സ്ഥാ​ന​ത്ത് പ​വ​ന് 38,120 രൂ​പ​യ്ക്കും ഗ്രാ​മി​ന് 4,765 രൂ​പ​യ്ക്കു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​വാ​ണ് സം​സ്ഥാ​ന​ത്തും വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. വെ​റും മൂ​ന്ന് വ്യാ​പാ​ര ദി​ന​ത്തി​നി​ടെ​യാ​ണു സ്വ​ര്‍​ണ​വി​ല 37,000 രൂ​പ​യി​ല്‍​നി​ന്ന് 38,000 രൂ​പ​യി​ലേ​ക്ക് കു​തി​ച്ച​ത്.

25 ദി​വ​സ​ത്തി​നി​ടെ ര​ണ്ടാ​യി​രം രൂ​പ​യു​ടെ വ​ര്‍​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ മെ​യ് 18 നാ​ണു സ്വ​ര്‍​ണ​വി​ല പ​വ​ന് 35,000 രൂ​പ പി​ന്നി​ട്ട​ത്. പി​ന്നീ​ട് 44 ദി​വ​സ​ങ്ങ​ള്‍​ക്കി​പ്പു​റം ക​ഴി​ഞ്ഞ ഒ​ന്നി​ന് സ്വ​ര്‍​ണ​വി​ല പ​വ​ന് 36,000 രൂ​പ തൊ​ട്ടു. ക​ഴി​ഞ്ഞ 22 ന് 37,000 ​രൂ​പ മ​റി​ക​ട​ന്ന​തോ​ടെ വ​ന്‍ കു​തി​ച്ച് ചാ​ട്ട​ത്തോ​ടെ മൂ​ന്നു ദി​വ​സ​ങ്ങ​ള്‍​ക്കി​പ്പു​റം 38,000 രൂ​പ​യി​ലും തൊ​ടു​ക​യാ​യി​രു​ന്നു.

ഒ​ന്‍​പ​തു വ​ര്‍​ഷ​ത്തെ ഉ​യ​ര്‍​ന്ന വി​ല​യി​ല്‍ നി​ല്‍​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വി​ല 1,900 ഡോ​ള​ര്‍ മ​റി​ക​ട​ന്നു​ള്ള മു​ന്നേ​റ്റ​ത്തി​ലാ​ണ്. എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന അ​ന്താ​രാ​ഷ്ട്ര വി​ല ഉ​ട​നെ ത​ന്നെ മ​റി​ക​ട​ക്കു​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. ത​ങ്ക​ക്ക​ട്ടി​ക​ളു​ടെ ബാ​ങ്ക് നി​ര​ക്കും ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ക​യാ​ണ്.

ഈ ​വ​ര്‍​ഷം ഇ​തു​വ​രെ പ​വ​ന് 9,120 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 1,140 രൂ​പ​യും വ​ര്‍​ധി​ച്ചു. ഈ ​വ​ര്‍​ഷം ജ​നു​വ​രി ഒ​ന്നി​ന് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 3,625 രൂ​പ​യും പ​വ​ന് 29,000 രൂ​പ​യു​മാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നു​മാ​ണു ഏ​ഴ് മാ​സ​ത്തി​നി​ടെ സ്വ​ര്‍​ണ​വി​ല 38,000 പി​ന്നി​ട്ട് കു​തി​ക്കു​ന്ന​ത്.

Related posts

Leave a Comment