വെടിക്കെട്ട് സുരക്ഷാനിയമങ്ങള്‍ നിരന്തരം കര്‍ശനമാക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

tvm-soundപാലക്കാട്: വെടിക്കെട്ട് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി എല്ലാക്കാലവും നടപ്പിലാക്കി ക്കൊ ണ്ടിരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാക്കമ്മറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തം ഉണ്ടായ സാഹചര്യത്തില്‍ ഒന്നോ രണ്ടോ മാസത്തേക്ക് മാത്രം പരിശോധനകള്‍ നടത്തുകയും പിന്നീട് അപലപനീയമായ തര ത്തില്‍ അലംഭാവം ഉണ്ടാകാന്‍ പാടില്ലെന്നും യോഗം ആവശ്യപ്പെട്ടു.  കൊല്ലം പരവൂര്‍  പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ കത്തോലിക്ക കോ ണ്‍ഗ്രസ് പാലക്കാട് രൂപതാ കമ്മിറ്റി അനുശോ ചിച്ചു.

സ്‌ഫോടനത്തില്‍ തകര്‍ന്ന കമ്പപ്പുരയുടെ ഒരു കോണ്‍ക്രീറ്റ് പാളി ഉയര്‍ന്നുപൊങ്ങി ഒരു കിലോമീറ്റര്‍ അപ്പുറം വീണ് ഒരു ബൈക്ക് യാത്രികന്‍ മരിക്കാനിടയായത് വെടിക്കെട്ടിനു പയോഗിച്ച രാസവസ്തുക്കളുടെ ശക്തി വെളിവാക്കുന്നു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കുകയും, നിയമം അനുവ ദിക്കുന്നതില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിക്കു കയും, നിരോധിത രാസവസ്തുക്കള്‍  ഉപയോ ഗിക്കുകയും ചെയ്യുന്നതെല്ലാം ദുരന്തത്തിന്റെ ആക്കം കൂട്ടുന്നു. കനത്ത ചൂടും കൂടിയായാല്‍ ഇത്തരം ദുരന്ത ങ്ങള്‍ പാലക്കാട് ജില്ലയിലും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ.് ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉണര്‍ന്ന് പ്രവര്‍ത്തിക്ക ണമെന്നും യോഗം ആവശ്യപ്പെട്ടു.

കരിമരുന്ന് കലാപ്രകടനങ്ങള്‍ ആഘോഷ ങ്ങളുടെ പ്രധാനഘടകമായി മാറിയിരിക്കുന്ന ഈ കാലഘത്തില്‍, വലിയ ദുരന്തം ഒളിപ്പിച്ചുവച്ചിരിക്കുന്ന തീക്കളിയാണ് ഇത്തരം ആത്മീയാഘോഷങ്ങളെന്ന് നാം തിരിച്ചറിയണം.ദുരന്തങ്ങള്‍ ഉണ്ടായാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ബേണ്‍ ഐസിയുവും ട്രോമ കെയര്‍ യൂണിറ്റും പാലക്കാട് ജില്ലയില്‍ സ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോസ് മേനാച്ചേരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ ജോര്‍ജ് തുരുത്തിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി. രൂപത ജനറല്‍ സെ ക്രട്ടറി ചാര്‍ളി മാത്യു, ട്രഷറര്‍ അഡ്വ. റെജിമോന്‍ ജോസഫ്, സംസ്ഥാന പ്രവര്‍ത്തക സമിതിയം ഗങ്ങളായ മോഹന്‍ ഐസക്, സന്തോഷ് അറക്കല്‍, വൈസ് പ്രസിഡന്റ്ുമാരായ തോമസ് ആന്റണി, ജെയിംസ് പി.ജി, സിസിലി ജോര്‍ജ്ജ്, സെക്രട്ടറിമാരായ ബെന്നി കിളിരൂപ്പറമ്പില്‍, മിനി വില്‍സണ്‍, മീഡിയാ പേഴ്‌സണ്‍ അജോ വട്ടുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts