വെള്ളായണി സ്വദേശിയുടെ കൊലപാതകം: രണ്ടാം പ്രതി റിമാന്‍ഡില്‍

klm-CRIMEനേമം : വെള്ളായണി ഊക്കോട് മുകളൂര്‍മൂല കല്പതരുവില്‍ അശോകന്‍ (48)നെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി നേമം പോലീസിനുമുന്നില്‍ കീഴടങ്ങി. തമിഴ്‌നാട് തിരുനെല്‍വേലി ആലംകുളം അണ്ണാനഗറില്‍ നാലാം തെരുവില്‍ 11/42 ബി-യില്‍ കുമാര്‍ (34) ആണ് കീഴടങ്ങിയത്. അശോകന്‍ കൊല ചെയ്യപ്പെട്ട കേസിലെ ഒന്നാം പ്രതി തമിഴ്‌നാട് തിരുനെല്‍വേലി ആലംകുളം മങ്കമ്മാള്‍ തെരുവില്‍ വീട്ടു നമ്പര്‍ 21 -ജിയില്‍ അരുള്‍രാജ് (37)നെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ 24 ന് അശോകനെ കാണ്‍മാനില്ലെന്ന് കാട്ടി ഭാര്യ ശ്രീകല നേമം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കൊല്ലം ചടയമംഗലത്ത് ഇത്തിക്കര ആറിന്റെ തീരത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം അശോകന്റേതാണെന്ന് തിരിച്ചറിഞ്ഞത്. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts