എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​നി​റി​സോ​ർ​ട്ടി​ൽ ​ മ​രി​ച്ച സം​ഭ​വം: ​യുവ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യും ​സം​ശ​യ​മു​യരുന്നുണ്ടെന്ന്; സുഹൃത്തുക്കളെ ചോദ്യം ചെയ്യും


തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ലെ റി​സോ​ർ​ട്ടി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം മാ​ത്ര​മെ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി​നി ദ​ഷ്റി​ത(21)​യെ​യാ​ണ് റി​സോ​ർ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ​ർ​ക്ക​ല ഹെ​ലി​പാ​ഡി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലാ​ണ് യു​വ​തി​യെ ഇ​ന്ന​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട യു​വ​തി​യെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി്ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദ​ഷ്റി​ത​യും സു​ഹൃ​ത്തു​ക്ക​ളും സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ​ത്തി​യ​ത്. എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് ദ​ഷ്റി​ത​യും ഒ​പ്പ​മെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെന്നും ​സം​ശ​യ​മു​യ​രു​ന്നു​ണ്ട്. ഒ​പ്പ​മെ​ത്തി​യ​വ​രു​ടെ മൊ​ഴി​ക​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട ്.

Related posts

Leave a Comment