സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: വേനലിന്റെ കാഠിന്യം തുടരുമ്പോള്‍ രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ക്ക് വേവലാതി വര്‍ധിക്കുന്നു. തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂട് ഏറ്റുവാങ്ങാന്‍ തയാറാണെങ്കിലും നാട്ടിലെ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരെ സംബന്ധി ച്ചിടത്തോളം പൊള്ളുന്ന വേനല്‍ അവര്‍ക്ക് കീറാമു ട്ടിയാകും. പ്രചാരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും കയറിയിറങ്ങിയേ മതിയാകൂ. ഓരോ സമ്മതിദാ യകനെയും നേരില്‍ ചെന്ന് കണ്ട് വോട്ടുറപ്പിക്കാന്‍ ഒന്നോ രണ്ടോ പ്രാവശ്യം പോയാല്‍ പോരായെന്ന് പലരും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി പല തരത്തി ലുള്ള നോട്ടീസുകളും സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥ നകളും പ്രസിദ്ധീകരിക്കും. ഇതൊക്കെ തെരഞ്ഞെ ടുപ്പ് കമ്മിറ്റി ഓഫീസില്‍ അടുക്കിവച്ചാല്‍ ഗുണമി ല്ലല്ലോ, കൃത്യമായി വോട്ടര്‍മാരുടെ പക്കലെ ത്തിക്കണം. അല്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും- ഒരു പ്രാദേശിക രാഷ്ട്രീയ നേതാവ് പറഞ്ഞു.
പ്രചരണത്തിന് പോകുമ്പോള്‍ കുപ്പിവെള്ളം കൈയില്‍ കരുതാനുള്ള തീരുമാനത്തിലാണ് ചില പ്രവര്‍ത്തകര്‍. പ്രചരണത്തിന്റെ ഭാഗമായി ലഭിക്കാനിടയുള്ള തുക മുഴുവനും വെള്ളം കുടിച്ചു തീര്‍ക്കാനുള്ളതല്ലല്ലോ. വീട്ടില്‍ നിന്നും വെള്ളം കൊണ്ടുവന്നാല്‍, ആ ചെലവും ലാഭിക്കാമല്ലോ- മറ്റൊരു നേതാവ് ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പ് സമയം ഇത്ര ദീര്‍ഘമായതിലാണ് ചിലര്‍ക്ക് ആശങ്ക. തുടക്കത്തില്‍ ഗംഭീരമായ പ്രചരണം നടക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേ ക്കും പ്രചാരണം മങ്ങിയാല്‍ കാര്യങ്ങളാകെ കുഴഞ്ഞു മറിയും. വിജയസാധ്യതയ്ക്ക് തന്നെ മങ്ങലേല്‍ക്കും- വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി തുടരുന്ന ഒരു പ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടു.
കുന്നും മലയും കുളവും തോടുമൊക്കെ താണ്ടിയാണ് ഓരോ വോട്ടറുടെയും അടുത്ത് ചെല്ലുന്നത്. വെളുക്കെ ചിരിച്ച് സ്വാഗതം ചെയ്യുന്ന വോട്ടര്‍മാര്‍ തന്നെ വോട്ടെടുപ്പിന്റെ ദിവസം എതിര്‍ സ്ഥാനാര്‍ഥിക്കു അനുകൂലമായി വിധിയെഴു തിയെന്ന് വന്നേയ്ക്കാം. നാടിന്റെ വികസനമോ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിയോ ഒന്നും പലരും ചിലപ്പോള്‍ കണക്കി ലെടുക്കണമെന്നില്ല- മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇതൊക്കെ പറയുന്നതെന്ന് ഒരു മുതിര്‍ന്ന പ്രവര്‍ത്തകന്‍ വ്യക്തമാക്കി. കുടിവെള്ളത്തിനായി താലൂ ക്കില്‍ പലയിടത്തും നാട്ടുകാര്‍ നെട്ടോട്ടമോടി തുടങ്ങി. സ്വാഭാ വികമായും കുടിവെള്ളത്തിന്റെ മോഹനവാഗ്ദാനം സ്ഥാനാ ര്‍ഥികളും കൂട്ടരും മുന്നോട്ടു വച്ചേയ്ക്കാം.
വാഗ്ദാന ങ്ങള്‍ക്കൊ ന്നും യാതൊരു പഞ്ഞവുമില്ലെന്ന് വയോധികനായ ഒരു വോട്ടര്‍ പറഞ്ഞു.ഏതു രാഷ്ട്രീ യകക്ഷിയോ സ്ഥാനാര്‍ഥിയോ ആയിക്കോട്ടെ, വാഗ്ദാനങ്ങളുടെ പട്ടിക നിരത്തും. തെരഞ്ഞെടുപ്പ് ഒരുപാട് നേരില്‍ കണ്ടതിന്റെ പരിചയസമ്പന്നതയോടെയാണ് അദ്ദേഹത്തിന്റെ ഈ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് തീരും വരെ വേനല്‍ ഇങ്ങനെ തുടരണ മെന്നാണ് ചില യുവവോട്ടര്‍മാരുടെ അഭിപ്രായം. വിധിയെഴുത്ത് കഴിഞ്ഞാല്‍ പിന്നെ അടുത്ത അഞ്ചുവര്‍ഷം വരെ ഈ വാഗ്ദാനക്കാരെ കാണാ നൊക്കില്ലല്ലോ. അക്കാലത്ത് ഓരോ ആവശ്യങ്ങള്‍ക്കായി വോട്ടര്‍മാര്‍ വെയിലും മഴയും കൊള്ളണം. അതുകൊണ്ട് ഈ ചുട്ടുപൊള്ളുന്ന വെയിലില്‍, കാലാവസ്ഥയുടെ പ്രതികൂലമായ സാഹചര്യം സ്ഥാനാര്‍ഥികളും കൂട്ടരും അനുഭവിക്കാ നിടവരട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.