മി​ലി​ട്ട​റി ഹോ​സ്പി​റ്റ​ലി​ൽ​നി​ന്നു ര​ക്തം സ്വീ​ക​രി​ച്ച​യാ​ൾ​ക്ക് എ​ച്ച്ഐ​വി: നഷ്ടപരിഹാരം നൽകാത്തതിനു നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: മി​ലി​ട്ട​റി ഹോ​സ്പി​റ്റ​ലി​ൽ​നി​ന്നു ര​ക്തം സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ എ​ച്ച്ഐ​വി ബാ​ധി​ത​നാ​യ, വി​ര​മി​ച്ച വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ലെ​ന്ന കോ​ട​തി അ​ല​ക്ഷ്യ​ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

1.6 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് കാ​ര​ണം ബോ​ധി​പ്പി​ക്കാ​ൻ ക​ര​സേ​ന​യ്ക്കും വ്യോ​മ​സേ​ന​യ്ക്കു​മാ​ണ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്.

കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആം​ഡ് ഫോ​ഴ്സ​സി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വി​ക്രം​ജി​ത് ബാ​ന​ർ​ജി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

Related posts

Leave a Comment