വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു

tvm-samaramബാലരാമപുരം: ബാലരാമപുരത്ത് മുന്നറിയിപ്പില്ലാതെ കടകളില്‍ വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.കഴിഞ്ഞ ദിവസം രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെയാണ് കടകളില്‍ പരിശോധന നടന്നത്.കൊല്ലം ജില്ലയില്‍ നിന്നും ആറും തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒന്‍പതും സ്ക്വാഡുകളിലെ നാല്‍പ്പതംഗ ഉദ്യോഗസ്ഥ സംഘമാണ് പരിശോധനയില്‍ പങ്കെടു ത്തത്.

ബാലരാമ പുരം,മംഗലത്തുകോണം ഭാഗങ്ങളിലെ ഏഴു മൊത്തവ്യാപാരികളുടെ 13 കടകളില്‍  സെയില്‍ടാക്‌സ് അസ്സി.കമ്മീഷണര്‍ ബിജോയ് പി.നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.മുന്‍ കൂട്ടി അറിയിപ്പ് നല്‍കാതെ നടത്തിയ പരിശോധന നിയമവിരുദ്ധമാണെന്ന് ആരോപിച്ച് വ്യാപാരികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പരിശോധന തുടര്‍ന്നു.വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും നിരവധി രേഖകള്‍ പിടിച്ചെടുത്തു.രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന സമരത്തിന്റെ ഭാഗമായി കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

മുന്‍കൂട്ടി അറിയിക്കാതെ നടത്തുന്ന പരിശോധന എന്തു വിലകൊടുത്തും തടസ്സപ്പെടുത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി,വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ പറഞ്ഞു.അതേ സമയം ബാലരാമപുരത്തെ മൊത്തക്ക ച്ചവടത്തെ ക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ഇനിയും അത് തുടരുമെന്നും സെയില്‍ടാക്‌സ് അസ്സി.കമ്മീഷണര്‍ ബിജോയ് പി.നായര്‍ പറഞ്ഞു.ആയിരം രൂപക്ക് വില്‍ക്കേണ്ട ഒരു കമ്പനി ഉപകരണം 200 രൂപ വരെ കുറച്ചാണ് ചില വ്യാപാരികള്‍ വില്‍ക്കു ന്നത്.

ബില്‍ കൊടുക്കാതെയും കണക്കില്‍ സൂക്ഷിക്കാതെയുമാണ് വില്‍പ്പന എന്ന് കണ്ടെത്തി യിട്ടുണ്ട്.മറ്റു വടക്കന്‍ ജില്ലകളില്‍ തവണ വ്യവസ്ഥയില്‍ വീടുകളില്‍ വില്‍ക്കുന്ന ഗൃഹോപ കരണങ്ങള്‍ക്ക് ഒന്നും തന്നെ ബില്‍ നല്‍കുന്നില്ല.വ്യാപകമായാണ് ഇത്തരം വില്‍പ്പന നടക്കുന്നത്.ഇത്തരം വാഹനങ്ങളും കര്‍ശനമായി പരിശോധിക്കും.പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും.   ചില രേഖകളില്‍ ക്രിത്രിമം കണ്ടെത്തിയിട്ടുണ്ടെന്ന് സെയില്‍ടാക്‌സ് അസ്സി.കമ്മീഷണര്‍ ബിജോയ് പി.നായര്‍ പറഞ്ഞു.

Related posts