തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയായി നേമം നിയോജകമണ്ഡലത്തെ സംരക്ഷിക്കുന്ന വി. ശിവന്‍കുട്ടി എംഎല്‍എക്ക് പ്രചരണ വേളയില്‍ അടിതെറ്റി. അപ്രതീക്ഷിത വീഴ്ചയില്‍ ഇടതു കാലിനേറ്റ പരിക്കാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിനയായത്. എന്നാല്‍ വീഴ്ചയില്‍ തളരാതെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നടപ്പാക്കുന്നത്.
എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലെ തിരക്കിട്ട പ്രവര്‍ത്തനത്തിന് രാവിലെ ഇറങ്ങാനുള്ള ധൃതിയില്‍ കുളിമുറിയിലെ പടിയില്‍ കാല്‍ വഴുതിയാണ് താന്‍ വീണതെന്ന് ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു. പരിശോധനയില്‍ ഇടതു കാലിന്റെ ലിഗമെന്റിന് പരിക്കുണ്ട്. ഒരാഴ്ചത്തെ നിര്‍ബന്ധിത വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അതിനാല്‍ തന്റെ ഒരാഴ്ചത്തെ പരിപാടികള്‍ മാറ്റിവയ്ക്കുന്നതായി അദ്ദേഹം അറിയിച്ചു.