വേ​ട്ട​യോ ഏ​റ്റു​മു​ട്ട​ലോ..? മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങാ​ൻ ത​യാ​റാ​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ കീ​ഴ​ട​ങ്ങാ​ൻ ത​യാ​റാ​യി​രു​ന്ന മാ​വോ​യി​സ്റ്റു​ക​ളെ​യാ​ണ് തണ്ടർബോൾട്ട് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മു​രു​ക​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്.

ആ​ദി​വാ​സി​ക​ളെ ദൂ​ത​ന്മാ​രാ​ക്കി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നെ​ന്നും അ​ഗ​ളി മു​ന്‍ എ​എ​സ്പി​യാ​ണു ഇ​തി​നു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​തെ​ന്നും മു​രു​ക​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. മാ​വോ​യി​സ്റ്റു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​കോ​പ​ന​പ​ര​മാ​യി​ട്ട് ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ഴ​ത്തേ​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മാ​വോ​യി​സ്റ്റു​ക​ളാ​ണ് ആ​ദ്യം ത​ണ്ട​ർ​ബോ​ൾ​ട്ടി​നു നേ​രെ വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. സ്വ​യ​ര​ക്ഷ​യ്ക്കാ​യാ​ണ് ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘം തി​രി​ച്ചു വെ​ടി​വ​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളി​ൽ​നി​ന്നും ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. വി​ദേ​ശ​നി​ർ​മി​ത എ​കെ 47 തോ​ക്ക​ട​ക്കം മാ​വോ​യി​സ്റ്റു​ക​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ന​ട​ന്ന​ത് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളാ​ണെ​ന്നും വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു. കാ​ണു​ന്ന മാ​ത്ര​യി​ൽ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​താ​ണോ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്നും അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ൽ എ​ൻ. ഷം​സു​ദ്ദീ​ൻ ചോ​ദി​ച്ചു. തീ​വ്ര​സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളെ പ്ര​തി​പ​ക്ഷം ഒ​രി​ക്ക​ലും പി​ന്തു​ണ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts