ശ്രീയ ശരണ്‍ കോളിവുഡിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നു. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന അന്‍ബനാവന്‍ അശരദവന്‍ അടങ്കാദവന്‍ എന്ന ചിത്രത്തിലൂടെ ചിമ്പുവിന്റെ നായികാ വേഷം അവതരിപ്പിച്ചു കൊണ്ടാണ് ശ്രീയ ശരണിന്റെ തിരിച്ചുവരവ്. കാര്‍ത്തിയുടെ തോഴ എന്ന ചിത്രത്തിലാണ് ശ്രീയ ശരണ്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ അതിഥി വേഷമായിരുന്നു ശ്രീയ ചെയ്തത്.
അതേസമയം ചിമ്പുവിന്റെ നായികയായി ചിത്രത്തില്‍ ശ്രീയ നായികയാകുന്നുവെന്ന വാര്‍ത്തകളോടു സംവിധായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രീയയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നുമാണ് ശ്രീയ പറഞ്ഞത്. മൂന്ന് ലുക്കുകളിലാണ് ചിമ്പു ചിത്രത്തിലെത്തുന്നത്. ഉടന്‍ തന്നെ ചിമ്പുവിന്റെ മൂന്ന് ലുക്കുകളും അണിയറപ്രവര്‍ ത്തകര്‍ പുറത്തുവിടു മെന്നാണ് സൂചന. ഈ മാസം തന്നെ ചിത്ര ത്തിന്റെ ഷൂട്ടിങ് ആരംഭിക്കു മെന്നാണ് അറി ഞ്ഞത്. മൈസൂറി ലും കേരളത്തി ലുമാ യാണ് ചിത്രീകരണം.