രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ; മെ​ഡിക്കൽ കോ​ള​ജ് കോ​വി​ഡ് ആ​ശു​പ​ത്രി​ ഓ​പി​ക​ൾ മാ​റ്റി


സ്വ​ന്തം ലേ​ഖ​ക​ൻ
മു​ളം​കു​ന്ന​ത്തു​കാ​വ്: കോ​വി​ഡ് രോ​ഗി​ക​ളു​ടെ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഒ​പി വി​ഭാ​ഗ​ങ്ങ​ൾ കാ​ന്പ​സി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു സ്ഥ​ല പ​രി​മി​തി ത​ട​സ​മാ​കാ​തി​രി​ക്കാ​നാ​ണ് ഓ​പി​ക​ൾ ഇ​ത​ര കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യ​ത്.

അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി പ്ര​കാ​രം നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ടം, വ​യോ​ജ​ന​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി നി​ർ​മി​ച്ച ജെ​റി​യാ​ടി​ക് കെ​യ​ർ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഒ​പി​ക​ൾ മാ​റ്റി​യ​ത്.

ഇ​രു കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന, ഇ​സി​ജി, ഫാ​ർ​മ​സി എ​ന്നി​വ​യു​ടെ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്ത നി​ല​യി​ലും മു​ക​ൾ നി​ല​യി​ലും ഇ​ത്ത​രം സൗ​ക​ര്യം ത​യ്യാ​റ​ക്കി​യി​ട്ടു​ണ്ട് .

ടോ​ക്ക​ണ്‍ ഒ​പി ടി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ സാ​മു​ഹ്യ അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് വ​രി​നി​ന്നു വാ​ങ്ങാ​നും ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട് മെ​ഡി​സി​ൻ പ​ൾ​മ​ണോ​ള​ജി, കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം എ​ന്നി​വ​യാ​ണ് അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി​പ്ര​കാ​രം നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലു​ള്ള​ത്. ജെ​റി​യാ​ട്രി​ക് കെ​യ​ർ സെ​ന്‍റ​റി​ൽ സൈ​ക്യാ​ട്രി​ക് വി​ഭാ​ഗ​മാ​ണ്.

എ​ല്ലാ​വി​ധ കോ​വി​ഡാ സു​ര​ക്ഷ സം​വി​ധാ​ന​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട.് പു​തി​യ സം​വി​ധാ​നം വ​ഴി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ബ്ലോ​ക്കി​ലെ തി​ര​ക്ക് കു​റ​യ​ക്കാ​മെ​ന്നും സാ​മൂ​ഹ്യ വ്യാ​പ​നം ത​ട​യാ​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​ർ​ജ​റി ഓ​ർ​ത്തോ യൂ​ണി​റ്റു​ക​ളി​ലെ ഒ​പി​ക​ൾ​ക്കു കൂ​ടു​ത​ൽ സൗ​ക​ര്യ​വും ഇ​തു​മൂ​ലം ല​ഭി​ച്ചു.

കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​ത​ന്നെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​പി​ക​ളി​ലേ​ക്ക് ചി​കി​ല#്സ തേ​ടി വ​രാ​തെ രോ​ഗി​ക​ൾ ഭ​യ​ന്നു മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം രോ​ഗി​ക​ൾ​ക്കു പു​തി​യ സം​വി​ധാ​നം ആ​ശ്വാ​സ​മാ​യി.

പു​തി​യ ഒ​പി ബ്ലോ​ക്കി​ൽ എ​ത്തി​യ രോ​ഗി​ക​ൾ​ക്കു​ള്ള ആ​ദ്യ ഒ​പി ടി​ക്ക​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പി​ൾ ഡോ ​എം.​എ. ആ​ൻ​ഡ്രൂ​സ് രോ​ഗി​യ്ക്കു ന​ൽ​കി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

സൂ​പ്ര​ണ്ട് ഡോ ​ബി​ജു കൃ​ഷ​ണ​ൻ ഡോ. ​പി.​വി. സ​ന്തോ​ഷ്, ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫി​സ​ർ ഡോ ​വി.​കെ. സ​തി​ശ​ൻ, മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധ​വി ഡോ ​എ​ൻ.​വി. ജ​യ​ച​ന്ദ്ര​ൻ ഡോ ​റെ​നി ഐ​സ​ക്ക്, ഡോ ​സി.​പി, മു​ര​ളി ഡോ. ​ജി​ജി​ത്ത് കൃ​ഷ​ണ ഡോ. ​ല​തി​ക നാ​യ​ർ, ആ​ർ. രാ​ധി​ക കെ.​എ​ൻ. നാ​രാ​യ​ണ​ൻ, ന​ഴ്സിം​ഗ് സു​പ്ര​ണ്ട് ജെ​സി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts

Leave a Comment