മുറ്റിച്ചൂര്‍: ഉള്‍നാടന്‍ നെല്ലറയായ ശ്രീരാമന്‍ചിറ പാടത്ത് വിത്തിറക്കല്‍ ചടങ്ങ് ഗീതാഗോപി എംഎല്‍എ നിര്‍വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ശ്രീദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സിജി മോഹന്‍ദാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രീത ശിവന്‍, ഷിമ അഖില്‍, ബ്ലോക്ക് പഞ്ചായത്തംഗം ബാബു വിജയകുമാര്‍, പാടശേഖര സമിതി സെക്രട്ടറി വിത്സന്‍ പുലിക്കോട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൃഷിമന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍, ചേര്‍പ്പ് എംഎല്‍എയായിരുന്ന 2007ലാണ് തരിശായി കിടന്നിരുന്ന ശ്രീരാമന്‍ചിറ പാടത്ത് നെല്‍കൃഷി വീണ്ടും തുടങ്ങിയത്. ഗീതാഗോപി എംഎല്‍എ 2011ലും 2016ലും ലോക പരിസ്ഥിതി ദിനത്തിലാണ് ഇവിടെ 75 ഏക്കര്‍ സ്ഥലത്ത് വിത്തിട്ടത്. കാല്‍ നൂറ്റാണ്ടിലേറെ തരിശിട്ട ശ്രീരാമന്‍ചിറയില്‍ കൃഷി ചെയ്ത് തുടങ്ങിയപ്പോള്‍ മികച്ച വിളവാണ് കിട്ടുന്നത്.