ഷാഹിദ് ഉടന്‍ അച്ഛനാകും…

Shahidബോളിവുഡിലെ യുവനായകന്‍ ഷാഹിദ് കപൂര്‍ അച്ഛനാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണ്. ഷാഹിദും മിറ രജ്പുത്തുമായുള്ള വിവാഹം കഴിഞ്ഞ ജൂലൈയിലാണ് നടന്നത്. ഇരുവരുടെയും അറേഞ്ച്ഡ് മാര്യേജായിരുന്നു.
ഇവര്‍ക്കിടയിലേക്ക് പുതിയൊരാള്‍ കൂടിയെത്തുന്ന സന്തോഷം പങ്കിടാന്‍ കഴിഞ്ഞ ദിവസം മാലി ദ്വീപിലേക്ക് ഇരുവരും ഉല്ലാസയാത്ര പോയിരുന്നു.

ഷാഹിദ് നായകനായ ഏറ്റവും പുതിയ ചിത്രം ഉഡ്ത പഞ്ചാബിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നപ്പോഴാണ് താനൊരു അച്ഛനാകാന്‍ പോകുന്ന കാര്യം ഷാഹിദ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജൂണ്‍ 17ന് പ്രദര്‍ശനത്തിനെത്തുന്ന ഉഡ്ത പഞ്ചാബില്‍ ഷാഹിദിനോടൊപ്പം കരീന കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് അഭിനയിക്കുന്നത്. അഭിഷേക് ചൗധരിയാണ് സംവിധാനം.

ഉഡ്ത പഞ്ചാബിനു ശേഷം റംഗൂണ്‍ ആയിരിക്കും പ്രദര്‍ശനത്തിനെത്തുന്ന മറ്റൊരു ഷാഹിദ് ചിത്രം. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്‌ടോബര്‍ 14ന് പ്രദര്‍ശനത്തിനെത്തും. കങ്കണ റണൗത്തും സെയ്ഫ് അലിഖാനുമാണ് ഷാഹിദിനോടൊപ്പം ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത്.

Related posts