തിരുവനന്തപുരം: ചലച്ചിത്രതാരം കെ.പി.എ.സി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷയായും സാഹിത്യകാരന് വൈശാഖനെ സാഹിത്യ അക്കാദമി ചെയര്‍മാനായും ബിനപോളിനെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനയും നിയമിക്കും. ഇതു സംബന്ധിച്ച് തിങ്കളാഴ്ച ഉത്തരവിറങ്ങിയേക്കും.
കെ.പി.എസി ലളിത വടക്കാഞ്ചേരിയില്‍ സി.പി.എം സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നതാണ്. പ്രാദേശികമായ എതിര്‍പ്പു കാരണം അവര്‍ സ്വയം പിന്മാറുകയായിരുന്നു. സി.പിഎം സംസ്ഥാന കമ്മറ്റിയുടെ കൂടി താത്പര്യപ്രകാരമാണ് കെ.പി.എ.സി ലളിതയെ സംഗീത ലളിത കലാ ക്കാദമിയുടെ അധ്യക്ഷയാക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.