സംശയത്തിന്റെ നിഴലില്‍! ജിഷയുടെ മാതാവും സഹോദരി ദീപയും പോലീസ് നിരീക്ഷണത്തില്‍; ഇതിന്റെ ഭാഗമായി രണ്ടു വനിതാ എസ്‌ഐമാരെ ആശുപത്രിയില്‍ നിയോഗിച്ചു

JISHAപെരുമ്പാവൂര്‍: ജിഷവധം പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജിഷയുടെ മാതാവിനെയും സഹോദരി ദീപയെയും പോലീസ് കര്‍ശനമായി നിരീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടു വനിതാ എസ്‌ഐമാരെയാണ് ആശുപത്രിയില്‍ നിയോഗിച്ചിട്ടുള്ളത്. ബന്ധുക്കളെയോ മറ്റു സഹപാഠികളെയോ ഇവരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിട്ടില്ല.

ഇതിനിടെ, പ്രതിയുടേതെന്നു സംശയിക്കുന്ന ഡിഎന്‍എ ടെസ്റ്റിന്റെ വിവരം പുറത്തു വന്നതോടെ വിട്ടയച്ചവരെ വിളിച്ചുവരുത്തി സാമ്പിള്‍ ശേഖരിക്കുന്നുണ്ട്. സംശയത്തിന്റെ പേരില്‍ കേസുമായി ബന്ധപ്പെട്ടു നേരത്തെ കസ്റ്റഡിയിലെടുത്തവരെയും വിട്ടയച്ചവരെയും വീണ്ടും വിളിച്ചു വരുത്തി ഡിഎന്‍എ സാമ്പിള്‍ എടുത്തു പരിശോധിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഒരു ലിസ്റ്റ് തന്നെ പോലീസ് തയാറാക്കിയിട്ടുണ്ട്.

പോലീസ് കസ്റ്റഡിയിലുള്ള  രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഇന്നലെ ജിഷയുടെ വീടിനു സമീപത്തുള്ള വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന. മറ്റു തരത്തിലുള്ള പരിശോധനകള്‍ ഇന്നലെ നടത്തിയില്ല.

Related posts