സംസ്ഥാനത്തെ ആദ്യ ഭിന്നലിംഗ വോട്ട് തിരുവനന്തപുരത്ത്; ഭിന്നലിംഗക്കാരെ സമൂഹം അംഗീകരിച്ചതിലുള്ള തെളിവാണ് താന്‍ രേഖപ്പെടുത്തിയ വോട്ടെന്ന് സൂര്യ

suryaതിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ഭിന്നലിംഗത്തില്‍പ്പെട്ട ഒരാള്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍പ്പെട്ട പാറ്റൂര്‍ വാട്ടര്‍ അഥോറിറ്റി ഓഫീസിലെ ബൂത്തിലാണ് ഭിന്നലിംഗത്തില്‍പ്പെട്ട സൂര്യ വോട്ട് ചെയ്തത്. ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തി നേടിയ സൂര്യ ഭര്‍ത്താവ് അഭിലാഷുമൊത്താണ് ആദ്യ സമ്മതിദാന അവകാശം വിനിയോഗിച്ചത്.

കേരളത്തില്‍ ഇത്തവണ രണ്ടു ഭിന്നലിംഗ വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിച്ചത്. സൂര്യയും തൃശൂരില്‍ സുജിയും. ഭിന്നലിംഗക്കാരെ സമൂഹം അംഗീകരിച്ചതിലുള്ള തെളിവാണ് താന്‍ രേഖപ്പെടുത്തിയ വോട്ടെന്ന് സൂര്യ പ്രതികരിച്ചു. തന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇനിയുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് ലഭിക്കാന്‍ തങ്ങള്‍ മാതൃകകളാവട്ടെയെന്നും സൂര്യ പറഞ്ഞു.

Related posts