സംസ്ഥാനത്തെ വരള്‍ച്ച ഇന്നു നിയമസഭയില്‍ ചര്‍ച്ചയാകും

l-loksabhaതിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാ പ്രശ്‌നം ഇന്നു നിയമസഭയില്‍ ചര്‍ച്ചയാകും. കഴിഞ്ഞ വെള്ളിയാഴ്ച വരള്‍ച്ച സംബന്ധിച്ച് വിഷയം മുല്ലക്കര രത്‌നാകരന്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഈ വിഷയത്തിന്‍മേലുള്ള ചര്‍ച്ച ഇന്നു നടക്കും. ഇതേത്തുടര്‍ന്ന് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചേക്കും.

കഴിഞ്ഞ ദിവസം തലസ്ഥാനത്തു ചേര്‍ന്ന ദുരന്തനിവാരണ അഥോറിറ്റിയുടെ യോഗത്തില്‍ വരള്‍ച്ചാ പ്രശ്‌നം ഗൗരവ സ്വഭാവമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഈ മാസം കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളെയും നവംബറില്‍ മറ്റു ജില്ലകളെയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കണമെന്ന വിലയിരുത്തലിലായിരുന്നു യോഗം പിരിഞ്ഞത്.

Related posts