സ്‌കൂള്‍ ബസ് ഡ്രൈവറുമായി പ്രണയത്തിലായി! ഖ​ത്ത​റി​ല്‍ നി​ന്ന് മ​ക​ളു​മാ​യി കാ​മു​ക​നൊ​പ്പം മു​ങ്ങി​യ യു​വ​തി എ​ട്ടി​ക്കു​ള​ത്ത്; ഒടുവില്‍…


പ​യ്യ​ന്നൂ​ര്‍: ഖ​ത്ത​റി​ല്‍ നി​ന്ന് കാ​മു​ക​നോ​ടൊ​പ്പം മു​ങ്ങി​യ കോ​ഴി​ക്കോ​ട് വ​ള‍​യം ചാ​ത്ത​ന്‍​കോ​ട്ടു​ന​ട​യി​ലെ മു​പ്പ​തു​കാ​രി​യെ​യും ആ​റു​വ​യ​സു​ള്ള മ​ക​ളെ​യും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് എ​ട്ടി​ക്കു​ള​ത്ത് നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഖ​ത്ത​റി​ല്‍ സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​റാ​യ എ​ട്ടി​ക്കു​ളം സ്വ​ദേ​ശി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളോ​ടൊ​പ്പം എ​ട്ടി​ക്കു​ള​ത്ത് ക​ഴി​യ​വെ​യാ​ണ് യു​വ​തി​യെ​യും കു​ട്ടി​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

യു​വ​തി​യെ​യും മ​ക​ളെ​യും കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.​

ഈ വി​വ​ര​മ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യെ​യും മ​ക​ളെ​യും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് വ​ള​യം പോ​ലീ​സി​ന് കൈ​മാ​റി. വ​ള​യം പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വ​തി കാ​മു​ക​നോ​ടൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു.

ഭ​ര്‍​ത്താ​വി​നോ​ടൊ​പ്പം ഖ​ത്ത​റി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി കു​ട്ടി​യെ സ്‌​കൂ​ളി​ല​യ​ച്ചി​രു​ന്ന​ത് എ​ട്ടി​ക്കു​ളം​കാ​ര​ന്‍ ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ള്‍ ബ​സി​ലാ​ണ്.

ഇ​യാ​ളു​മാ​യു​ള്ള അ​ടു​പ്പം വ​ള​രെ വേ​ഗ​ത്തി​ല്‍ പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് യു​വ​തി ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കു​ട്ടി​യു​മാ​യി കാ​മു​ക​നോ​ടൊ​പ്പം നാ​ട്ടി​ലേ​ക്ക് മു​ങ്ങി​യ​ത്.

എ​ട്ടി​ക്കു​ള​ത്തെ യു​വാ​വി​ന്‍റെ വീ​ട്ടി​ല്‍ താ​മ​സി​ക്കാ​ന്‍​പ​റ്റാ​തെ വ​ന്ന​തോ​ടെ അ​ടു​ത്തു​ത​ന്നെ​യു​ള്ള അ​മ്മ​യു​ടെ സ​ഹോ​ദ​രി​യു​ടെ വാ​ട​ക വീ​ട്ടി​ലാ​ണ് അ​ഭ​യം ക​ണ്ടെ​ത്തി​യ​ത്.​

പ​രി​സ​ര​വാ​സി​ക​ള്‍​ക്കു​ണ്ടാ​യ സം​ശ​യ​ത്തെ തു​ട​ര്‍​ന്നെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ യു​വ​തി കാ​ര്യ​ങ്ങ​ള്‍ തു​റ​ന്ന് സ​മ്മ​തി​ച്ചു​വെ​ങ്കി​ലും ഭ​ര്‍​ത്താ​വി​നെ വേ​ണ്ടെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment