സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

pkd-logoവടക്കഞ്ചേരി: നവംബര്‍ 12 മുതല്‍ 15വരെ കിഴക്കഞ്ചേരി ഗവണ്‍മെന്റ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കുന്ന 44-ാമത് സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്  കവിതാമാധവന്‍ അധ്യക്ഷതവഹിച്ചു. കെ.ഡി. പ്രസേന്നന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി.രജിമോന്‍, മറ്റു ജനപ്രതിനിധികളായ എ.ടി. ഔസേപ്പ്, പി.എം. കലാധരന്‍, തെന്നിലാപുരം വാസുദേവന്‍, എ. ചാമിയാര്‍,എസ്.ഐ. രാജഗോപാല്‍, പ്രിന്‍സിപ്പല്‍  ഉഷ, എസ്. രാധാകൃഷ്ണന്‍, പാളയം പ്രദീപ്, സി.ആര്‍. ഭവദാസ്, ഗംഗാധരന്‍, സിസിലി, ഉദയകുമാര്‍, സുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts