മൊറോക്കോ ഭൂചലനം: 2,122 മരണം, 2,500 പേര്‍ക്ക് ഗുരുതര പരിക്ക്:  വിവരങ്ങൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

 

റാബത്ത്: മൊറോക്കോയില്‍ ഭൂചലനത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം പുറത്ത് വിട്ട് മൊറോക്കന്‍ ആരോഗ്യമന്ത്രാലയം. ഇതുവരെ 2,122 പേര്‍ മരിച്ചെന്നും 2,500 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇവിടത്തെ പൗരാണിക നഗരമായ മാരക്കേഷിലെ റോഡുകള്‍ തകര്‍ന്ന് കിടക്കുന്നതിനാല്‍ രക്ഷാപ്രവ ര്‍ത്തകര്‍ക്ക് അവി ടേയ്ക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും ഭൂകമ്പത്തെ അതിജീവിച്ച ഒട്ടേറെ പേര്‍ ഭക്ഷണവും വെള്ളവും പാര്‍പ്പിടവുമില്ലാതെ തെരുവില്‍ കഴിയുന്ന അവസ്ഥ.

റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രി 11:11 നാണ് അനുഭവ പ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. മാരക്കേഷിന് 70 കിലോമീറ്റര്‍ തെക്കുപടി ഞ്ഞാറ് അല്‍ ഹാവുസ് പ്രവിശ്യയില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ആഫ്രി ക്കയുടെ വടക്കന്‍ മേഖലയില്‍ സഹാറ മരുഭൂമിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് മൊറോക്കോ.

ഇവിടെ പര്‍വതങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളായതിനാല്‍ മരണസംഖ്യ ഉയരാനാണു സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും അസാധ്യമാണ്. ഭൂകമ്പത്തി ന്‍റെ പ്രകമ്പനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടതായി പ്രദേശവാസികള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

റാബത്ത്, കാസാബ്ലാങ്ക ഉള്‍പ്പെടെ നഗരങ്ങളില്‍ വ്യാപക നാശമുണ്ട്. മാരക്കേഷ്, താരോഡൗന്‍റ് മേഖലയില്‍ നൂറുകണക്കിനു കെട്ടിടങ്ങള്‍ നിലംപൊത്തി. കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴുന്നതിന്‍റെയും തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളുടേയും വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്.

Related posts

Leave a Comment