സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി ; ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം

ekm CPIMകൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം കളമശേരി ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈനെ സ്ഥാനത്തുനിന്നും നീക്കി. ടി.കെ മോഹനന് പകരം ചുമതല നല്‍കി. കൂടുതല്‍ നടപടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുമെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആരോപണങ്ങളെ സംബന്ധിച്ച് പാര്‍ട്ടി വിശദമായ പരിശോധന നടത്തുമെന്നും രാജീവ് അറിയിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് സക്കീര്‍ ഹുസൈനെതിരായ തീരുമാനം ഉണ്ടായത്.

Related posts