സഖാവായി അപര്‍ണ ഗോപിനാഥ്

aparnaപതിവ് വേഷത്തില്‍ നിന്നു വ്യത്യസ്തമായി അപര്‍ണ്ണാ ഗോപിനാഥ് സഖാവാകുന്നു. കഥാപാത്രത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ തയ്യാറാണ് അപര്‍ണ. എന്നാല്‍ ഇടയ്‌ക്കെപ്പഴോ ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യേണ്ട അവസ്ഥയും വന്നു താരത്തിന്. സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിലാണ് അപര്‍ണ സഖാവിന്റെ റോളിലെത്തുന്നത്.

നിവിന്‍ പോളിയുടെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ത്രില്ലിലാണ് അപര്‍ണ ഇപ്പോള്‍. ജെഎന്‍യുവി ല്‍ ബിരുദ വിദ്യാര്‍ഥിയായ നീതി തന്റേടിയും ആകര്‍ഷക വ്യക്തിത്വമു ള്ളവളുമാണ്. തൃശൂര്‍ സ്വദേശിയായ നീതിയുടെ അച്ഛനും സഖാവാണ്. കമ്മ്യൂണിസ്റ്റുകാരനായ കൃഷ്ണ കുമാറായാണ് ചിത്രത്തില്‍ നിവിന്‍ പോളി വേഷമിടുന്നത്. കാക്കമു ട്ടായി ഫെയിം ഐശ്വര്യ രാജേഷ്, ജമ്‌നപ്യാരി ഫെയിം ഗായത്രി സുരേഷ് തുട ങ്ങിയ പ്രമുഖരും ചിത്ര ത്തിലുണ്ട്.

Related posts