രണ്ടായിരത്തിന്റെ വ്യാജന്‍ നല്‍കി തട്ടിപ്പ് തുടരുന്നു; ചിറയിന്‍കീഴിലും രണ്ടായിരത്തിന്റെ വ്യാജന്‍, വൃദ്ധജനങ്ങളെ പറ്റിക്കുന്നത് ഫോട്ടോസ്റ്റാറ്റുകള്‍ നല്‍കി…

2016nove14currency22ആറ്റിങ്ങല്‍: പുതിയ രണ്ടായിരം രൂപയുടെ വ്യാജനിറക്കി ചിറയിന്‍കീഴിലും തട്ടിപ്പ്. രണ്ടായിരത്തിന്റെ ഫോട്ടോസ്റ്റാറ്റ് പതിപ്പു നല്‍കിയാണ് തട്ടിപ്പു നടത്തിയത്. ചിറയിന്‍കീഴ് എസ്ബിടിക്കു സമീപം ലോട്ടറി ടിക്കറ്റുകള്‍ വില്പന നടത്തുന്ന ചിറയിന്‍കീഴ് സ്വദേശി സുദേവനാണ് തട്ടിപ്പിനിരയായത്.

വ്യാജ നോട്ട് തിരിച്ചറിയാന്‍ സാധിക്കാതിരുന്നതു പൊല്ലാപ്പായതായി സുദേവന്‍ പറയുന്നു. കിട്ടിയ രണ്ടായിരം സമീപത്തെ ബിവറേജസ് ഔട്ട്‌ലെറ്റിലെത്തി മാറാന്‍ ശ്രമിക്കുമ്പോഴാണ് പറ്റിയ അമളി തിരിച്ചറിഞ്ഞത്. ഒരു വൃദ്ധനും അയാളുടെ മകനെന്ന് തോന്നുന്ന രണ്ടുപേരുമാണ് ഫോട്ടോസ്റ്റാറ്റ് കോപ്പി നല്‍കി തന്നെ കബളിപ്പിച്ചതെന്ന് കാണിച്ച് ചിറയിന്‍കീഴ് പോലീസില്‍ സുദേവന്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജനോട്ടിന്റെ പകര്‍പ്പുകള്‍ പ്രായം ചെന്നവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നു കണ്ടാണത്രേ ഇത്തരം തട്ടിപ്പുമായി എത്തുന്നത്.

Related posts