സത്യന്‍നഗര്‍ – പേരെക്കോണം റോഡ് തകര്‍ന്നു

TVM-ROADനേമം: സത്യന്‍നഗര്‍ -പേരെക്കോണം റോഡ് തകര്‍ന്നു. നഗരസഭ എസ്റ്റേറ്റ് വാര്‍ഡിലുള്‍പ്പെടുന്ന റോഡ് ടാറിളകി പൊട്ടി പൊളിഞ്ഞ് നാട്ടുകാര്‍ ദുരിതമനുഭവിക്കുകയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര ബുദ്ധിമുട്ടിലാ യിരിക്കുകയാണ്. കെഎസ്ആര്‍ടിസി സര്‍വീസുള്ള ഈ റോഡിലൂടെ ബസിന് പോലും കടന്നുപോകാനാവാത്ത അവസ്ഥയാണ്. വര്‍ഷങ്ങളായി ഈ അവസ്ഥയില്‍ കിടക്കുന്ന റോഡ് നന്നാക്കണമെന്ന നാട്ടുകാരുടെ ആവശ്യ ത്തിനുമുന്നില്‍ അധികൃതര്‍ മുഖം തിരിക്കുകയാണ്. പൊട്ടി പൊളിഞ്ഞ് കിടക്കുന്ന റോഡിന് സമീപത്തായി കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ പണിയാനെടുത്ത കുഴിയും നാട്ടുകാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുകയാണ്. കുഴിയെടുത്ത്  ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടും കുഴി ഇതുവരെ മൂടിയിട്ടില്ലെന്ന് പരാതി ഉയരുകയാണ്. യാത്രകാര്‍ക്കും റോഡരികിലെ വീട്ടുകാര്‍ക്കും പൊടിശല്യം രൂക്ഷമാണ്.

Related posts