വടകര: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയെയും മുന്‍ പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സിന്ധുവിനെയും ഓഫീസിനകത്ത് പൂട്ടിയിട്ട് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചിലേറെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. നഗരത്തിലും പരിസരങ്ങളിലും നിന്നായാണ് ഇന്നലെ രാത്രി ഇവരെ കസ്റ്റഡിയിലെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് 20 ഓളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കെ.ടി. സിന്ധു നല്കിയ പരാതിയിലാണ് കേസ്. അനുമതിയില്ലാതെ പ്രകടനം നടത്തിയെന്നും പൊലീസിനെ ആക്രമിച്ചെന്നും കാണിച്ച് 200ഓളം യുഡിഎഫ് പ്രവര്‍ത്തകര്‍ ക്കെതിരെയും കേസെടു ത്തിട്ടുണ്ട്.
കല്ലേറില്‍ പരിക്കേറ്റ എസ്.ഐ ബാബുരാജ്, സി.പി.ഒ മജീദ് എന്നിവര്‍ വടകര ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി.
യുഡിഎഫ് പ്രകടനത്തിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബവിത്ത് മലോല്‍, അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ പാറക്കല്‍ മുഹമ്മദ്, മുകുന്ദന് മരുതോങ്കര എന്നിവരെ എം.കെ.രാഘവന് എം.പി.ഞായറാഴ്ച സന്ദര്‍ശിച്ചു. മര്‍ദനത്തില്‍ ബവിത്ത് മലോലിന്െറ തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.