എ​രു​മേ​ലി​യി​ൽ പ​ക്ഷി​ക​ൾ ച​ത്തു​വീ​ണതിന്റെ കാരണം പ​ക്ഷി​പ്പ​നി, വി​ഷം എ​ന്നി​വ മൂ​ല​മ​ല്ല! പ്രാ​ഥ​മി​ക റി​പ്പോ​ർട്ടില്‍ പറയുന്നത് ഇങ്ങനെ…

ക​ണ​മ​ല: എ​രു​മേ​ലി​യി​ൽ പ​ക്ഷി​ക​ൾ ച​ത്തു​വീ​ണു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ അ​ണു​ബാ​ധ​യെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്.

എ​രു​മേ​ലി പ​ന്പാ​വാ​ലി കീ​രി​ത്തോ​ട് ജെ​യിം​സ് മാ​ത്യു​വി​ന്‍റെ വീ​ടി​നു സ​മീ​പ​മാ​ണ് ആ​ദ്യം കാ​ക്ക​യും അ​ടു​ത്ത ദി​വ​സം ര​ണ്ട് കി​ളി​ക​ളും ച​ത്തു​വീ​ണ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ഇ​ത് സം​ബ​ന്ധി​ച്ച് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​മീ​പി​ച്ചി​രു​ന്നു.

എ​രു​മേ​ലി സ​ർ​ക്കാ​ർ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ലെ സീ​നി​യ​ർ സ​ർ​ജ​ൻ ഡോ. ​അ​നി​ൽ​കു​മാ​ർ ആ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്. ജ​ഡ​ങ്ങ​ളി​ലെ സാ​ന്പി​ളു​ക​ൾ തി​രു​വ​ല്ല​യി​ലെ സ​ർ​ക്കാ​ർ ലാ​ബി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് ന​ൽ​കി​യ​ത്.

പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ കി​ട്ടി​യെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. പ​ക്ഷി​പ്പ​നി, വി​ഷം എ​ന്നി​വ മൂ​ല​മ​ല്ല പ​ക്ഷി​ക​ൾ ച​ത്ത​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം അ​ണു​ബാ​ധ പ്ര​ക​ട​മാ​യി​ട്ടു​ണ്ടെ​ന്ന് സാ​ന്പി​ൾ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ചു. ഇ​തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​ന്ന് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തോ​ടെ സ്ഥി​രീ​ക​രി​ക്കാ​നാ​വു​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു.

അ​സ്വാ​ഭാ​വി​ക​മാ​യി പ​ക്ഷി​ക​ൾ ച​ത്തു​വീ​ഴു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി ജ​ഡ​ങ്ങ​ൾ സൂ​ക്ഷി​ച്ചു വെ​ച്ച ജെ​യിം​സ് മാ​ത്യു എ​ന്താ​ണ് ഇ​തി​ന്‍റെ കാ​ര​ണം എ​ന്ന​റി​യാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വേ​ണ്ടി നി​ര​വ​ധി​പ്പേ​രെ ഫോ​ണി​ൽ വി​ളി​ക്കേ​ണ്ടി വ​ന്നു.

ഒ​ടു​വി​ൽ എ​രു​മേ​ലി പോ​ലീ​സ് ആ​ണ് ജ​ഡ​ങ്ങ​ൾ വാ​ങ്ങി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ന​ൽ​കി​യ​ത്. കോ​വി​ഡ് വ്യാ​പ​നം പ​ക്ഷി​ക​ളി​ൽ പ്ര​ക​ട​മാ​യോ എ​ന്നു​ള്ള സം​ശ​യ നി​വാ​ര​ണ​ത്തി​ന് കൂ​ടി​യാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​ത്. മേ​ഖ​ല​യി​ൽ പ​ല സ്ഥ​ല​ത്തും പ​ക്ഷി​ക​ൾ ച​ത്തു വീ​ഴു​ന്നെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തും പോ​ലീ​സി​ലും സം​ശ​യം വ​ർ​ധി​പ്പി​ച്ചു.

Related posts

Leave a Comment