സന്തോഷ് കുമാറിന്റെ അറസ്റ്റ് ; രാഷ്ട്രീയ ഇടപെടലും ഗൂഡാലോചനയും നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് എസ്എന്‍ഡിപി

ktm-sndpsanthoshപാലാ: എന്‍ഡിപിയോഗം മീനച്ചില്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ സന്തോഷ്കുമാറിന്റെ അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടുള്ളതായാണ് നിഗമനമെന്നും ഗൂഡാലോചന ഇതില്‍ ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്നും മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ എസ്.പ്രവീണ്‍ പറഞ്ഞു.  ഗുരുദേവ ജയന്തിയുമായി ബന്ധപ്പെട്ട പത്ര സമ്മേളനത്തില്‍ മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

ജാമ്യവ്യസ്ഥയില്‍ ഇളവ് ലഭിക്കുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പ്രവീണ്‍ പറഞ്ഞു. യൂണിയനു കീഴിലെ 48 ശാഖകള്‍, പോഷക സംഘടനകള്‍,കുടുംബയൂണിറ്റുകള്‍ ,മൈക്രോയൂണിറ്റുകള്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.  നാളെ ഉച്ചയ്ക്ക് 2.30ന് കൊട്ടാരമറ്റത്ത് നിന്ന്  ആരംഭിക്കുന്ന മഹാഗുരു – മഹാറാലി എന്ന സംയുക്ത ജയന്തി ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുക.

ആര്‍ഡിഒ കെ.രാജന്‍ റാലി ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് നാലിന് പുഴക്കര സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനം കെ.എം മാണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം നിയമ ഉപേേദഷ്്ടാവ് അഡ്വ.എ.എന്‍ രാജന്‍ബാബു അധ്യക്ഷത വഹിക്കും. ഒ.രാജഗോപാല്‍എംഎല്‍എ ജയന്തി സന്ദേശം നല്‍കും. കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തും.  എസ്എന്‍ഡിപി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി, മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ സജീവ്, കേരളാ കൗമുദി യൂണിറ്റ് ചീഫ് എം.ആര്‍ പ്രദീപ്കുമാര്‍  എന്നിവര്‍ മുഖ്യാഥിതികളായിരിക്കും.

നഗരസഭാ അധ്യക്ഷ ലീന സണ്ണി, ഉപാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഡയറക്ടര്‍ ബി.രാധാകൃഷ്ണമേനോന്‍, നഗരസഭആംഗം ബിനു പുളിക്കക്കണ്ടം എന്നിവര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കുമെന്നു യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് അംഗം സുരേഷ് ഇട്ടിക്കുന്നേല്‍, സൈബര്‍സേന ചെയര്‍മാന്‍ അനീഷ് പുല്ലുവേലില്‍,  പ്രീമാര്യേജ് ചെയര്‍മാന്‍ കെ.കെ സുകുമാരന്‍, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സജീവ് വയല, സെക്രട്ടറി കലേഷ് മല്ലികശേരി, എംപ്ലോയിസ് ഫോറം കേന്ദ്ര കമ്മറ്റിയംഗം പ്രദീപ് പ്ലാച്ചേരില്‍, മുന്‍ ബോര്‍ഡ് അംഗം പി.എസ് ശാര്‍ങ്ധരന്‍ എന്നിവര്‍ പറഞ്ഞു.

Related posts