യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്; അന്വേഷണം കൂടുതൽ നേതാക്കളിലേക്ക്

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കേ​സി​ൽ അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യ പ​രാ​തി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ക. മ​റ്റ് കേ​സു​ക​ളും ക്രൈം ​ബ്രാ​ഞ്ചി​ന് കൈ​മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ ജ​യ്സ​ന്‍റെ ഓ​ഫീ​സി​ലും വീ​ട്ടി​ലും വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും. അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ നേ​താ​ക്ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​രാ​തി​യി​ൽ മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ര്‍-2 ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പൊ​ലീ​സ് പ​രാ​തി​യി​ൽ എ​ഫ്ഐ​ആ​ർ ഇ​ട്ടി​രി​ക്കു​ന്ന​ത്.

ഐ​പി​സി 465, 468, 471 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വ്യാ​പ​ക​മാ​യി ത​യ്യാ​റാ​ക്കി​യ​താ​യും ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​മ്മീ​ഷ​ൻ പ​രാ​തി ന​ൽ​കി​യ​ത്.​

വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വ്യാ​പ​ക​മാ​യി നി​ർ​മിച്ചെ​ന്നാ​ണ് പോലീ​സ് ക​ണ്ടെ​ത്ത​ൽ. സി​ആ​ര്‍​കാ​ർ​ഡ് എ​ന്ന ആ​പ്പ് വ​ഴി​യാ​യി​രു​ന്നു വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​മാ​ണം.

പ​ത്ത​നം​തി​ട്ട​യി​ൽ മാ​ത്രം ആ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ നി​ർ​മിച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ജ​യ്സ​ൺ ആ​പ്പ് വ്യാ​പ​ക​മാ​യി പ​ങ്കു​വച്ച​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. സി​ആ​ർ കാ​ർ​ഡ് ആ​പ്പ് ഉ​പ​യോ​ഗി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment