അജയ് ദേവ്ഗണിന്റെ പുതിയ ചിത്രമായ ശിവൈയില്‍ നായിക സയേഷ സൈഗാളിന് രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കാന്‍ മോഹം. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതടക്കം ചില തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. യുവ താരങ്ങളില്‍ ശ്രദ്ധേയനായ രണ്‍വീര്‍ സിംഗുമായി മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കിലും വിവാഹം രണ്‍ബീറുമായി മതിയത്രേ.
കഠിനാധ്വാനം ചെയ്യുന്ന താരം അജയ് ദേവ്ഗണാണ്. എന്നാല്‍ പ്രണയനായകനാകാന്‍ ഷാരൂഖ് ഖാന്‍ കഴിഞ്ഞേ ആരുമുള്ളൂവെന്നാണ് സയേഷ പറയുന്നത്. ആദ്യ ബോളിവുഡ്ചിത്രത്തിലൂടെ മികച്ച നിരൂപക പ്രശസം നേടിയ സയേഷയ്ക്ക് കൈനിറയെ അവസരങ്ങളുണ്ട്. 2015ല്‍ അഖില്‍ എന്ന തെലുങ്ക് ചിത്രത്തി ലൂടെയാണ് സയേ ഷ അഭിനയ രംഗത്ത് എത്തിയത്. എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന കുമാരി കണ്ടം എന്ന ചിത്ര ത്തില്‍ ജയം രവിയുടെ നായി കയായി അഭിനയിക്കാന്‍ ഒരു ങ്ങുകയാണ് സയേഷ.