സല്‍മാന് പുതിയ കാമുകി

urvasiബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ഖാനു പുതിയ കാമുകിയെന്ന് ഗോസിപ്പ്. ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയാണ് സല്‍മാന്റെ മനസില്‍ ഇടം നേടിയ സുന്ദരിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സല്‍മാന്‍ഖാന്റെ താമസസ്ഥലത്ത് ഉര്‍വശി നിത്യസന്ദര്‍ശകയായതോടെയാണ് ഇത്തരമൊരു ഗോസിപ്പ് ഉയര്‍ന്നിരിക്കുന്നത്. സല്‍മാന്‍ഖാനും റൊമേനിയന്‍ സുന്ദരി ലൂലിയ വെന്‍ച്വറുമായുള്ള പ്രണയബന്ധത്തില്‍ ചില്ലറ വിള്ളലുകള്‍ വന്നിട്ടുണ്ടെന്നും ഇതോടെയാണ് സല്‍മാന്‍ ഉര്‍വശിയില്‍ പുതിയ കാമുകിയെ കണ്ടെത്തിയതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

നേരത്തേ സല്‍മാന്റെ സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ ഉര്‍വശി നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അവസാനനിമിഷം അനുഷ്ക ശര്‍മ നായികയാകുകയായിരുന്നു. അതേസമയം, സല്‍മാന്റെ അടുത്ത ചിത്രമായ ട്യൂബ് ലൈറ്റില്‍ ഉര്‍വശിയെ നായികയായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അനില്‍ശര്‍മയുടെ ആക്ഷന്‍ റൊമാന്‍സ് ചിത്രമായ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി ആദ്യമായി ബോളിവുഡ് സിനിമയിലെത്തുന്നത്.

നിരവധി സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഉര്‍വശി മോഡലും കൂടിയാണ്. 2015ല്‍ മിസ് ദിവ ആയി തെരഞ്ഞെടുത്തു. 2015ല്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട് ഉര്‍വശി. ബോളിവുഡില്‍ ഇതുവരെ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ വളരാന്‍ ഉര്‍വശിക്കായിട്ടില്ല. സല്‍മാന്‍ ഖാനുമായുള്ള ചങ്ങാത്തം ഉര്‍വശിയെ ബോളിവുഡിലെ താരറാണിയാക്കി മാറ്റുമോയെന്നാണ് ഇനി അറിയേണ്ടത്.

Related posts