സഹപാഠികള്‍ക്ക് വിദ്യാര്‍ഥികളുടെ സ്‌നേഹഭവനങ്ങളൊരുങ്ങി

kkd-kollamനാദാപുരം: കിടപ്പാടമില്ലാത്ത സഹപാഠികള്‍ക്ക് അന്തിയുറങ്ങാന്‍ പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സ്‌നേഹഭവനങ്ങളൊരുങ്ങി. രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് 14 ലക്ഷം രൂപ ചിലവഴിച്ച് രണ്ട് വീടുകള്‍ നിര്‍മിച്ചത്. അധ്യാപകരുടേയും രക്ഷിതാക്കളുടേയും മറ്റും സഹൃദയരുടേയും കൂട്ടായ്മയിലാണ് വിദ്യാര്‍ഥികള്‍ വീട് നിര്‍മിച്ച് നല്‍കിയത്. കഴിഞ്ഞ വര്‍ഷം മേഖലയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വീട് നിര്‍മാണം ദൗത്യമായി ഏറ്റെടുത്തത്.

സ്‌നേഹഭവനങ്ങളുടെ താക്കോല്‍ ദാനവും സ്കൂളിന്റെ “വിഷന്‍ 2020′ പ്രഖ്യാപനവും നാളെ നടക്കും. സക്‌സസ് വിദ്യാഭ്യാസ പദ്ധതി, സമ്പൂര്‍ണ ഡിജിറ്റല്‍ കാമ്പസ്, മള്‍ട്ടി ജിം, കായിക പരിശീലനം, ലൈബ്രറി നവീകരണം സാന്ത്വന പദ്ധതി, കൂള്‍ വാട്ടര്‍ പ്രോജക്റ്റ് തുടങ്ങിയവയാണ് “വിഷന്‍ 2020′. സ്‌നേഹഭവനങ്ങളുടെ താക്കോല്‍ ദാനത്തോടനുബന്ധിച്ച്. സംഗീതവിരുന്നും നടക്കും.

Related posts