ക്രി​ക്ക​റ്റ് ബാ​റ്റ് ത​ല​യി​ല്‍​ പ​തി​ച്ച് മ​രി​ച്ച  നവനീതിന് വിട നൽകി സഹപാഠികളും നാട്ടുകാരും

കാ​യം​കു​ളം: വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ ബാ​റ്റാ​യി ഉ​പ​യോ​ഗി​ച്ച ത​ടി​ക്ക​ഷ്ണം ത​ല​യി​ല്‍ പ​തി​ച്ച് മ​ര​ണ​മ​ട​ഞ്ഞ ആ​റാം ക്ലാ​സു​കാ​ര​ന്  വിട നൽകി സഹപാഠികളും നാട്ടുകാരും. ചാ​രും​മൂ​ട് ചു​ന​ക്ക​ര ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ചാ​രും​മൂ​ട് പു​ത​പ്പ​ള്ളി കു​ന്നം വി​നോ​ദ്ഭ​വ​നി​ല്‍ വി​നോ​ദ് -ധ​ന്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ന​വ​നീ​ത് (11) ആ​ണ് ഇ​ന്ന​ലെ സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക്രി​ക്ക​റ്റ്ക​ളി​ക്കി​ടെ ദാ​രുണാ​ന്ത്യ​മു​ണ്ടാ​യ​ത്.

ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷം ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ സ്‌​കൂ​ളി​നോ​ട് ചേ​ര്‍​ന്ന മൈ​താ​ന​ത്ത് ക്രി​ക്ക​റ്റ് ക​ളി​ക്കു​ക​യാ​യി​രു​ന്ന മു​തി​ര്‍​ന്ന കു​ട്ടി​ക​ളു​ടെ കൈ​യി​ല്‍ നി​ന്നും ക്രി​ക്ക​റ്റ് ബാ​റ്റാ​യി ഉ​പ​യോ​ഗി​ച്ച ത​ടി​ക്ക​ഷണം അ​തു​വ​ഴി വ​ന്ന ന​വ​നീ​തി​ന്‍റെ ത​ല​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മാ​ത്ര​മേ മ​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ക്കു​ക​യു​ള്ളു.

Related posts