‘സഹപാഠിക്കൊരുവീട് ” താക്കോല്‍ നല്‍കി

KKD-THAKKOLകുറ്റിയാടി: മകളുടെ സഹപാഠികള്‍ നിര്‍മിച്ചുനല്‍കിയ വീട്ടില്‍ രാമചന്ദ്രന്റെ കുടുംബത്തിന് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. നരിക്കൂട്ടുംചാലിലെ കിഴക്കേക്കര രാമചന്ദ്രന്റെ കുടുംബത്തിനാണ് സഹപാഠിക്കൊരു വീട് പദ്ധതി പ്രകാരം എന്‍എസ്എസ് യൂണിറ്റ് വീടുവച്ചു നല്‍കിയത്. രാമചന്ദ്രന്റെ മൂത്ത മകള്‍ കുറ്റിയാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകളുടെ അസുഖത്തെ തുടര്‍ന്ന് രാമചന്ദ്രന്‍ തുടങ്ങി വച്ച വീട് നിര്‍മാണം നിലച്ചു പോയിരുന്നു. തുടര്‍ന്നാണ വീട് നിര്‍മാണം എന്‍ എസ്എസ വോളണ്ടിയര്‍മാര്‍ ഏറ്റെടുത്തത്.

സഹപാഠികളില്‍നിന്നും മൂന്നര ലക്ഷം രൂപ സമാഹരിച്ചു.ബാക്കി തുക നാട്ടുകാരില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും ശേഖരിക്കുകയായിരുന്നു. കെ.കെ.ലതിക എംഎല്‍എ വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി. പ്രിന്‍സിപ്പാള്‍ ഗീതാറാമി അധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ്, ശ്രീജിത്ത്, വി.വി. അംബുജാക്ഷന്‍, കെ.കെ.വിജേഷ്, പി.കെ ബാബു, ശ്രീജേഷ് ഊരത്ത്, കെ.കെ. ഗിരീഷ്, പി.അഷറഫ്, സി.സി.സൂപ്പി, കെ.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts